ജിഷ്ണു പ്രണോയ് കേസ് സിബി‌ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി; സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു

jishnu murderഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും. കേന്ദ്രസര്‍ക്കാര്‍ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നായിരുന്നു സിബിഐയുടെ നിലപാട്.

അതേസമയം കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഏറ്റെടുക്കാന്‍ സിബിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

സിബിഐ അന്വേഷണം നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

jishnu_hom_main

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment