ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് മതേതരത്വം തിരിച്ചുപിടിക്കുക – വെല്‍ഫെയര്‍ പാര്‍ട്ടി

wpi dec 6 pannicode
വെല്‍ഫെയര്‍ പാര്‍ട്ടി പന്നിക്കോട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഭരണകൂട ഒത്താശയോടെ സംഘപരിവാര്‍ ശക്തികള്‍ തകര്‍ത്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മസ്ജിദ് പുനര്‍നിര്‍മിച്ച് ഇന്ത്യന്‍ മതേതരത്വത്തെ തിരിച്ചുപിടിക്കാന്‍ രാജ്യത്തെ മതേതര ശക്തികള്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു.

ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ‘ആര്‍.എസ്.എസ് ഭീകരതയുടെ 25 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി പന്നിക്കോട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ശേഖരന്‍ മുക്കം നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment