ആരാണ് റോഹിങ്ക്യകള്‍ (ലേഖനം)

rohinkyakal banner1

പൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ ഒരു സാഹസയാത്ര (ഭാഗം – 5)

മ്യാന്‍‌മറി (ബര്‍മ്മ) ലെ ‘റാക്കൈന്‍’ പ്രവിശ്യയിലെ ന്യൂനപക്ഷ സമുദായക്കാരാണ് റോഹിങ്ക്യകള്‍ (പഴയ ബര്‍മ്മയിലെ അറാക്കാന്‍ സ്റ്റേറ്റിന്റെ പുതിയ പേരാണ് റാക്കൈന്‍). മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറബ് കച്ചവടക്കാരിലൂടെ ഇസ്ലാം അറാക്കാനില്‍ പ്രവേശിച്ചു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ‘റാക്കൈന്‍ പ്രദേശത്തെ റോഹിങ്ക്യകളില്‍ ഭൂരിപക്ഷം (4.3%) മുസ്ലീങ്ങളും ന്യൂനപക്ഷം ഏകദേശം 1% ഹിന്ദുക്കളുമാണ്.

എ.ഡി. 1430-ല്‍ ബര്‍മ്മയില്‍ സുലൈമാന്‍ ഷാ രാജാവിന്റെ നേതൃത്വത്തില്‍ മുസ്ലിം ഭരണം ആരംഭിച്ചു. അത് മൂന്നര നൂറ്റാണ്ട് നീണ്ടു നിന്നു. 1784-ല്‍ ബുദ്ധമതസ്ഥര്‍ ഷാ ഭരണത്തെ കൂട്ടത്തോടെ ആക്രമിച്ച് ബുദ്ധഭരണം കൊണ്ടു വന്നു. 1824-ല്‍ ബ്രിട്ടീഷുകാര്‍ ബര്‍മ്മയില്‍ അധിനിവേശ കോളനി സ്ഥാപിച്ചു.

വംശഹത്യയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത്, രണ്ടാം ലോകമഹാ യുദ്ധകാലത്ത് മ്യാന്മറിലെ ഭൂരിപക്ഷമായ ബുദ്ധമത വിഭാഗം ജപ്പാനൊപ്പവും ന്യൂനപക്ഷമായ റൊഹിങ്ക്യകള്‍ ബ്രിട്ടനൊപ്പം നില്‍ക്കുകയും ചെയ്തതൊടെയാണ്.

1948 ജനുവരി നാലിന് ബര്‍മ്മ 60 വര്‍ഷത്തെ ബ്രിട്ടീഷ് അധിനിവേശ (Colonial Rule) ഭരണത്തില്‍ നിന്നു സ്വതന്ത്രമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണകൂടത്തിന്റെ സഹായത്തോടെ മുസ്ലിംങ്ങളെ ബുദ്ധമത പരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചു. അതിനു വിസമ്മതിച്ചവരെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കാനും പീഡിപ്പിക്കാനും തുടങ്ങി. 1942, 1962, 1978-കളില്‍ ക്രൂര പീഡനം സഹിക്കവയ്യാതെ ലക്ഷക്കണക്കിനു റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്കും വിവിധ രാജ്യങ്ങളിലേക്കും പലായനം ചെയ്തു.

1982-ല്‍ റോഹിങ്ക്യകളുടെ മ്യാന്മര്‍ പൗരത്വം, വോട്ടവകാശം, സ്വാതന്ത്ര്യം, ജോലി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എല്ലാം മ്യാന്മര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു; ജന്മനാട്ടില്‍ നാടില്ലാതായി.

rohiപട്ടാള, ബുദ്ധമത വിഭാഗം പറയുന്നു: റോഹിങ്ക്യകള്‍ ‘റാക്കൈന്‍’ പ്രവിശ്യയില്‍ ജനിച്ചവരല്ല. അവര്‍ 1971-ലെ ബംഗ്ലാദേശ് യുദ്ധസമയത്തും അതിനു മുമ്പും നിയമവിരുദ്ധമായി സ്വദേശം വിട്ടുവന്നവരാണ്. 2015-ലെ കണക്കനുസരിച്ച് 1.3 ദശലക്ഷം റോഹിങ്ക്യകള്‍ മ്യാന്മറിലുണ്ട്. 1982-ലെ മ്യാന്മറിലെ ഭരണഘടന അംഗീകരിക്കുന്ന 135 വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യകള്‍ ഉള്‍പ്പെടുന്നില്ല.

1992-ല്‍ വീണ്ടും വംശീയ അടിച്ചമര്‍ത്തലിന്റെ ഫലമായി മൂന്നു ലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

പഴകിയ ബോട്ടുകളില്‍ കയറി ഉള്‍ക്കടലിലൂടെയുള്ള സാഹസികമായ പലായനത്തിനൊടുവില്‍ അയല്‍ രാജ്യങ്ങളില്‍ എത്തപ്പെട്ട റോഹിങ്ക്യകളെ ആ രാജ്യങ്ങള്‍ തിരസ്ക്കരിച്ചുകൊണ്ട് തിരിച്ചയക്കുന്നു. തായ്‌ലാന്റിലെത്തിയ അഭയാര്‍ത്ഥികളെ അവിടത്തെ പട്ടാളം ബലാത്സംഗം ചെയ്തുകൊണ്ട് തിരിച്ചുവിടുന്നു. പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ തിരക്കുകൊണ്ട് ബോട്ടുകള്‍ മുങ്ങി, നൂറുകണക്കിനു മൃതദേഹങ്ങള്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതും കരയ്ക്കടിഞ്ഞു കിടക്കുന്ന ദൃശ്യങ്ങള്‍ കരളലിയിക്കുന്നതാണ്.

ചുരുങ്ങിയത് പത്തു ലക്ഷത്തോളം റോഹിങ്ക്യകള്‍ 1970-കള്‍ക്കുശേഷം വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്.

റോഹിങ്ക്യന്‍ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് 1978, 1991, 1992, 2012, 2015, 2016, 2017 കാലഘട്ടങ്ങളിലെ റാക്കൈയ്ന്‍ പ്രവിശ്യയിലുണ്ടായ കലഹങ്ങളുടേയും സൈനിക അടിച്ചമര്‍ത്തലിന്റേയും ഫലമായിട്ടാണ്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടിയിരുന്ന, നോബേല്‍ സമ്മാന (1991) ജേത്രിയുമായ ആംഗ് സാന്‍ സ്യൂകി 2010-ല്‍ ജയില്‍ മോചിതയായി 15 വര്‍ഷത്തെ വീട്ടു തടങ്കലിനു ശേഷം. ജനാധിപത്യവും അഹിംസാ സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു സ്യൂകി അധികാരത്തില്‍ (2016) വന്നു. പക്ഷെ, മുസ്ലിങ്ങളോടുള്ള നയത്തില്‍ മാറ്റമുണ്ടായില്ല. വീണ്ടും വീണ്ടും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയും നാടുകടത്തുകയും തുടര്‍ന്നുകൊണ്ടിരുന്നു. ഉപരിയായി, വലതുപക്ഷം യുവാക്കളില്‍ ബര്‍മ്മീസ് ദേശീയത വളര്‍ത്തി മുസ്ലിങ്ങള്‍ക്കെതിരെ നേരിടാനും പ്രേരിപ്പിച്ചു.

സ്യൂകിയുടെ നിഷ്ക്രിയത്വത്തെ ലോകം അപലപിക്കുന്നുണ്ട്. രാഷ്‌ട്രീയാധികാരം ലഭിക്കുമ്പോള്‍ മനുഷ്യാവകാശ വാദം നിരസിക്കുന്ന അവസ്ഥയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

വംശഹത്യ രൂക്ഷമാകാന്‍ മറ്റൊരു കാരണം: കഴിഞ്ഞ ഒക്ടോബര്‍ 9-ന് ഒമ്പത് പോലീസുകാരെ ചില റോഹിങ്ക്യന്‍ ഭീകരര്‍ വധിച്ചു. റോഹിങ്ക്യന്‍ അക്രമികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം മ്യാന്മര്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളെ ചുട്ടെരിക്കാന്‍ പട്ടാളത്തിനു അനുവദിച്ചു കൊടുക്കുകയായിരുന്നു.

റോഹിങ്ക്യന്‍ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍

rohi2ഭീകരര്‍ ഗ്രാമങ്ങളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരോപിച്ച് സര്‍ക്കാരും പട്ടാളവും പോലീസും ബൗദ്ധ ഭീകരരും ചേര്‍ന്ന് ആയിരക്കണക്കിനു വീടുകള്‍ കത്തിയെരിയിച്ചു. മാഗ്ഡ എന്ന ഗ്രാമം പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. പതിനായിരങ്ങള്‍ ഭവനരഹിതരായി. സര്‍ക്കാര്‍ ഭക്ഷണവും വെള്ളവും എല്ലാം നിര്‍ത്തല്‍ ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരേയും യു.എന്‍., മാധ്യമ പ്രവര്‍ത്തകരെയും മ്യാന്മറില്‍ പ്രവേശിപ്പിക്കാന്‍ ആംഗ് സാന്‍ സ്യൂകിയുടെ സര്‍ക്കാര്‍ അനുവദിച്ചില്ല.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നവരെ വെടിവെച്ചും വെട്ടി വീഴ്ത്തിയും ചുട്ടെരിച്ചും വഴികളില്‍ ബോംബ് വെച്ചും പലായനം ദുസ്സഹമാക്കി. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധം സ്ത്രീകളെ കൂട്ടം കൂട്ടമായി ബലാത്സംഗം ചെയ്തു കൊന്നുകൂട്ടി തീ കൊളുത്തി. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നവരെ എരിതീയിലേക്ക് വലിച്ചെറിഞ്ഞു. പിഞ്ചുപൈതങ്ങളെപ്പോലും ദാരുണമായി കൊന്നൊടുക്കി. ജീവനുള്ളവരുടേയും അല്ലാത്തവരുടേയും അവയവങ്ങള്‍ ഛേദിച്ച് ശരീരം വികൃതമാക്കി. രണ്ടാഴ്ചക്കുള്ളില്‍ മാത്രം 400 റോഹിങ്ക്യകളെ അതിഹീനമായി കൊലപ്പെടുത്തി. ഭയന്നോടുന്നവര്‍ വിതുമ്പിപ്പറയുന്നു: തങ്ങളുടെ മേല്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചിരുന്നത് മഴ പോലെയായിരുന്നു.

സൈനികരുടെ ഭാഷ്യം: റോഹിങ്ക്യകള്‍ സ്വന്തം വീടുകള്‍ കത്തിയെരിയിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് !

രാഖൈന്‍ സ്റ്റേറ്റിലെ വംശീയ (Genocide) ഉന്മൂലനത്തിന്റെ അവസാന ഘട്ടമാണ് കടന്നുപോയിരിക്കുന്നതെന്ന് ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയിലെ ക്രൈം ഇനിഷ്യിയേറ്റീവ് എന്ന പഠനത്തില്‍ പറയുന്നു. Genocide-നെപ്പറ്റി ആധികാരികമായി പഠിച്ചിട്ടുള്ള Daniel Fiertin-ന്റെ 2014-ല്‍ പുറത്തിറങ്ങിയ ‘Genocide as a Social Practice’ എന്ന പുസ്തകത്തില്‍ ഏത് സമൂഹത്തേയും ഉന്മൂലനം ചെയ്യണമെങ്കില്‍ ആറു ഘട്ടങ്ങളിലൂടെ കടന്നുപോകണം. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അഞ്ചു ഘട്ടങ്ങളും കടന്നുപോയി. ആറാമത്തെ ഘട്ടത്തിലൂടെയാണ് പാവം മുസ്ലീങ്ങള്‍ പതിറ്റാണ്ടായി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടം കൂടി കഴിഞ്ഞാല്‍ റോഹിങ്ക്യ എന്ന വംശം തന്നെ ഭൂമുഖത്ത് ഇല്ലാതെയാകും.

rohi3മുസ്ലിം വിശ്വാസികളായി എന്നതിലപ്പുറം റോഹിങ്ക്യകളുടെ നിഷ്ക്കാസനത്തിനു മറ്റൊരു കാരണം അവരുടെ സമ്പത്തും മ്യാന്മര്‍ സര്‍ക്കാരിനു വേണം. അതല്ലാതെ ഒരു തെറ്റും റോഹിങ്ക്യകള്‍ ചെയ്തിട്ടില്ല! മ്യാന്മറിലെ മുസ്ലിംകളെ ആട്ടിയോടിക്കലും വംശഹത്യയും എല്ലാം ഉന്മൂലനത്തിന്റെ ഭാഗമായി നിയമാനുസൃതമായിട്ടാണ് മ്യാന്മര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2017-ല്‍ ഏകദേശം പകുതിയോളം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്കും മരു രാജ്യങ്ങളിലേക്കുമായി പലായനം ചെയ്തു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 4.8 ലക്ഷം കവിഞ്ഞു. അതില്‍ രണ്ടു ലക്ഷത്തോളം കുട്ടികളാണ്. രാഖൈനില്‍ നിന്ന് ദിനേന 18,000 അഭയാര്‍ത്ഥികള്‍ എന്ന തോതിലാണ് ബംഗ്ലാദേശിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ. ഇത് വെറും നാലാഴ്ചത്തെ കണക്കുകളാണ്.

രാജ്യത്തിനു ഉള്‍ക്കൊള്ളാവുന്നതിലധികം അഭയാര്‍ത്ഥികളാണ് ദിനവും എത്തുന്നതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.

rohi4മ്യാന്മര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമല്ല. പുതുതായി വന്ന 800,000 അഭയാര്‍ത്ഥികള്‍ക്ക് 800 ഹെക്ടറില്‍ ബംഗ്ലാദേശ് അഭയം നല്‍കിക്കൊണ്ടിരിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ അവശരാവുന്നു. പട്ടിണിമരണം സാധാരണം. ആയിരക്കണക്കിനു കുട്ടികള്‍ കുടുംബ ബന്ധങ്ങളില്‍ നിന്നു വിഛേദിക്കപ്പെടുന്നു. സന്നദ്ധ പ്രവര്‍ത്തകരെത്തിക്കുന്ന സഹായത്തിനായി തിക്കും തിരക്കുമാണ്. തിരക്കില്‍ പെട്ട് മരണപ്പെടുന്ന കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ഏറെ!

എല്ലാം നഷ്ടമായ ഇവരോട് പ്രകൃതി പോലും കനിയുന്നില്ല. കാറ്റ്, മഴ, തണുപ്പ് എന്നിങ്ങനെ ജീവിതം അസാധ്യമാക്കുന്ന സാഹചര്യങ്ങളെല്ലാം അതിന്റെ വന്യതയോടെ അവരെ തുറിച്ചുനോക്കുന്നു. തുടര്‍ച്ചയായ മഴയില്‍ ചെളിയുടെ ഗന്ധമാണെവിടെയും. ചെറിയ കൂടാരങ്ങളിലെ അല്പം വരണ്ട വിഭാഗങ്ങളില്‍ രാത്രിയിലും മഴയിലും ഒന്നനങ്ങാന്‍ പോലും കഴിയാത്തവിധം അഭയാര്‍ത്ഥികള്‍ തിങ്ങിക്കൂടിയിരിക്കുന്നു.

വിശന്നു വലഞ്ഞും ശരീരത്തില്‍ ജലാംശമില്ലാതെയും ദിവസങ്ങളായി പോഷകാഹാരം ലഭിക്കാതെയും ജീവനില്ലാത്ത പോലെ നൂറു കണക്കിനു റോഹിങ്ക്യന്‍ കുഞ്ഞുങ്ങള്‍.

രോഗവും ഗുരുതര വയറിളക്കവും ബാധിച്ച 4500 അഭയാര്‍ത്ഥികള്‍ ചികിത്സ തേടിയെന്ന് ബംഗ്ലാദേശ് ആരോഗ്യ വിഭാഗം പറയുന്നു.

rohi10ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഈ ദുഃസ്ഥിതിക്ക് അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ റോഹിങ്ക്യന്‍ മുസ്ലിംകളുടെ വംശീയ ഉന്മൂലനത്തിന് കൂട്ടു നില്‍ക്കുന്ന മ്യാന്മര്‍ സര്‍ക്കാറിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും, പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്മറില്‍ പുനരധിവസിപ്പിക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെടുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി മ്യാന്മറിനു ആയുധങ്ങള്‍ നല്‍കിയിരുന്നത് ചൈന, റഷ്യ, ഉക്രൈന്‍, ബ്രിട്ടന്‍, ഓസ്ട്രിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളായിരുന്നു. ഇസ്രായേല്‍ മ്യാന്മറില്‍ വംശഹത്യ നടന്നുകൊണ്ടിരിക്കെ തന്നെ മ്യാന്മറിന് ആയുധങ്ങള്‍ വിറ്റിരുന്നു.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ലോകം മുറവിളി കൂട്ടുമ്പോഴും ബ്രിട്ടീഷ് ഗവണ്മെന്റ് കഴിഞ്ഞ വര്‍ഷം മാത്രം മ്യാന്മറിന്റെ മിലിട്ടറി പരിശീലനത്തിനു വേണ്ടി 300,000 സ്റ്റെര്‍ലിംഗ് പൗണ്ട് ചെലവഴിച്ചു.

ബ്രിട്ടീഷ് ഗവണ്മെന്റ് മ്യാന്മര്‍ മിലിട്ടറിക്ക് ഏറ്റവും കൂടുതല്‍ ആയുധ പരിശീലനം കൊടുത്തിരുന്നുവെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക , ജര്‍മ്മനി, ഓസ്ട്രിയ, ഇസ്രായേല്‍ എല്ലാം മനുഷ്യാവകാശ ധ്വംസനത്തിനു സഹായിക്കാനെന്നോണം സൈനിക പരിശീലനം കൊടുത്തുകൊണ്ടിരുന്നു.

പരമ്പരാഗതമായി ജനിച്ചു വളര്‍ന്ന നാട്ടിലെ ഗവണ്മെന്റിന്റെ പിന്‍ബലത്തോടെ ആസൂത്രിതമായ വംശഹത്യയ്ക്ക് ഇരയായവരാണ് റോഹിങ്ക്യകള്‍. ഒരുപക്ഷെ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡന പരമ്പരയ്ക്ക് വിധേയമായ സമൂഹം.

rohi6മാന്മറില്‍ നടക്കുന്ന മനുഷ്യാവകാശ പീഡനത്തെ യുണൈറ്റഡ് നേഷനും അമേരിക്കയും ഫ്രാന്‍സും ഇംഗ്ലണ്ടും കുറ്റപ്പെടുത്തി: ഏകാധിപത്യമാണ് സൂചിയുടെ മാര്‍ഗം, സമാധാനം ലക്ഷ്യമെന്ന് സ്ഥാനാരോഹണ വേളയില്‍ സ്യൂകി പ്രസ്താവിച്ചിരുന്നു. സമാധാനമെന്നാല്‍ വ്യക്തിപരവും തന്റെ സമുദായത്തിന്റെ സമാധാനമാണോ ഉദ്ദേശിച്ചത്? ന്യൂനപക്ഷങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും പട്ടാള അതിക്രമങ്ങളെ മൂടിവെക്കുകയും ചെയ്താണോ സമാധാനം സ്ഥാപിക്കാന്‍ പോകുന്നത്..?

പതിനെട്ടു മാസം പ്രായമുള്ള സര്‍ക്കാറിന്റെ ബലഹീനതകളെ ആങ് സാന്‍ സ്യൂകി ന്യായീകരിക്കുന്നു: നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്യൂകിയുടെ മന്ത്രിസഭയില്‍ കഴിവുള്ളവര്‍ ഇല്ലെന്നും മിലിട്ടറി നടപടികളെ മറികടന്ന് തീരുമാനങ്ങളെടുക്കാന്‍ തനിക്കു അധികാരമില്ലെന്നും.

ഇന്ത്യയിലെ റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍

ഇന്ത്യയിലെ 40,000-ല്‍ പരം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്നും അവര്‍ ഇന്ത്യക്ക് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും, ചില അഭയാര്‍ത്ഥികള്‍ ഐ.എസ്.മായും പാക് ഭീകര സംഘടനയായ ഐ.എസ്.ഐ.യുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ ഭാരതീയ സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും മുന്‍ സുപ്രീം കോടതി ജസ്റ്റിസുമായ എച്ച്.എല്‍. ദത്ത് പറയുന്നു: ഒരു നേരം ഭക്ഷണത്തിനുപോലും വകയില്ലാത്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എങ്ങനെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും?

റോഹിങ്ക്യന്‍ മുസ്ലിംകളുടെ ആശ്വാസത്തിനായി ടര്‍ക്കിഷ് പ്രസിഡന്റ് തയ്യിബ് എര്‍ഡോഗന്‍ ശബ്ദമുയര്‍ത്തുന്നു

rohi5റോഹിങ്ക്യകളുടെ വിഷമഘട്ടത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പരിഹാരം കാണാന്‍ മടിച്ചു നില്‍ക്കുമ്പോള്‍, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങള്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നു. അതില്‍ ആദ്യം ആശ്വാസമെത്തിക്കാന്‍ മുന്‍‌കൈ എടുത്തത് ടര്‍ക്കിഷ് പ്രസിഡന്റ് തയ്യിബ് എര്‍ഡോഗാനാണ്. റോഹിങ്ക്യകളെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മ്യാന്മര്‍ ഗവണ്മെന്റ് യു.എന്നിന്റെ എല്ലാ മനുഷ്യാവകാശ സഹായ വഴികളും സര്‍ക്കാര്‍ സ്തംഭിപ്പിച്ച അവസരത്തില്‍ (സെപ്തംബര്‍ 7, 2017) ആദ്യമായി ടര്‍ക്കിയുടെ 1000 ടണ്‍ മരുന്നും ഭക്ഷണവുമായി ടര്‍ക്കിഷ് (TIKA) കപ്പല്‍ സഹായമെത്തിച്ചു. കൂടാതെ മനുഷ്യത്വപരമായ സഹായം ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലും വിതരണം ചെയ്യുമെന്ന് ടര്‍ക്കിഷ് ഗവണ്മെന്റ് പ്രഖ്യാപിച്ചു. അതോടൊപ്പം ടര്‍ക്കിഷ് പ്രസിഡന്റ് എര്‍ഡോഗന്റെ സഹധര്‍മ്മിണി എമിന്‍ എര്‍ഡോഗന്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതും ലോകശ്രദ്ധ സമ്പാദിച്ചു.

തുടര്‍ന്ന് ഇറാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മറ്റൊരു ഷിപ്പ്മെന്റ് മരുന്നും ഭക്ഷണവും അയച്ചിട്ടുണ്ട്. സൗദി അറേബ്യ അതിനു മുമ്പും റോഹിങ്ക്യകള്‍ക്ക് വര്‍ഷങ്ങളായി പിന്തുണച്ചുകൊണ്ടിരിക്കുന്നു.

ബംഗ്ലാദേശിലെ അഭയാര്‍ത്ഥികള്‍ക്ക് 900 ടണ്‍ സാധനങ്ങളുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ആന്ധ്രയില്‍ നിന്ന് ചിറ്റഗോങ്ങിലേക്ക് ഉടന്‍ പുറപ്പെടും.

റോഹിങ്ക്യന്‍ മുസ്ലിംകളുടെ ആപല്‍സന്ധി തരണം ചെയ്യാന്‍ ലോക മുസ്ലിം രാജ്യ തലവന്മാരെ വിളിച്ച് മ്യാന്മര്‍ സര്‍ക്കാറിനോട് റോഹിങ്ക്യകള്‍ക്കെതിരെയുള്ള ഹിംസ തടയാനും അവരുടെ ഉത്ക്കര്‍ഷേച്ഛയ്ക്ക് അവസരമൊരുക്കാനും ആവശ്യപ്പെട്ടു.

ആങ് സാന്‍ സ്യൂകിയുടെ ബഹുമതികള്‍ പിന്‍‌വലിക്കുന്നു

(160819) -- BEIJING, Aug. 19, 2016 (Xinhua) -- Chinese President Xi Jinping (R) meets with Myanmar's State Counsellor Aung San Suu Kyi in Beijing, capital of China, Aug. 19, 2016. (Xinhua/Rao Aimin) (wyl)

ആങ് സാന്‍ സ്യൂകി രാഷ്ട്രീയ തടവുകാരിയായിരിക്കുന്ന സമയത്ത് സ്യൂകിയുടെ ബഹുമാനാര്‍ത്ഥം നല്‍കിയ ആജീവനാന്ത അംഗത്വമാണ് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ പിന്‍‌വലിച്ചത്. വിശ്വപ്രസിദ്ധ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാലയും നോബേല്‍ സമ്മാന ജേത്രിയുടെ ചിത്രം എടുത്തു മാറ്റി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ മൗന മനോഭാവത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നടപടി. ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത് നല്‍കിയ മറ്റു ബഹുമതികളും പിന്‍‌വലിക്കേണ്ടതിനെപ്പറ്റി പുനഃപരിശോധിച്ചു വരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളുടേയും ബ്രിസ്റ്റോള്‍ സര്‍‌വ്വകലാശാലയുടേയും വക്താക്കള്‍ പറയുന്നു.

സ്യൂകി രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ വംശജരുടെ ദുരിതത്തില്‍ ദുഃഖമുണ്ടെന്നും റഖൈനില്‍ സമാധാനവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുമെന്നും, രാജ്യത്ത് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി അവസരമൊരുക്കുമെന്നും വ്യക്തമാക്കി. ഇതിനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. റോഹിങ്ക്യകളുടെ പ്രശ്നം പഠിക്കാന്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സ്യൂകി അറിയിച്ചു.

(അവസാനിച്ചു)

പൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ ഒരു സാഹസയാത്ര (ഭാഗം – 4)

Print Friendly, PDF & Email

Leave a Comment