ഹൂസ്റ്റണ്‍ : സെഹിയോന്‍, അട്ടപ്പാടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘേഷകനുമായ ഫാ. ബിനോയി കരിമരുത്തിങ്കല് നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഹൂസ്റ്റണില്‍ ഡിസംബര്‍ 27 മുതല്‍ 30 (ബുധന്‍ – ശനി) വരെ നടക്കും. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ നോര്‍ത്തില്‍ (12400 GREENSPOINT DRIVE, HOUSTON, TEXAS, 77060, USA) നടക്കുന്ന താമസിച്ചുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ www.sehion.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച്, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് പേര്‍ലാന്‍ഡ്, സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് എന്നീ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ധ്യാനം.
മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇംഗ്ളീഷിലുമായി നാല് വിഭാഗത്തിലായി ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
ഐനിഷ് ഫിലിപ്പ് (അനോയിന്റിങ് ഫയര്‍ കാത്തലിക് യൂത്ത് മിനിസ്ട്രി) യുവജന സെഷന് നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയ് തച്ചില്‍ 708-307-0909, ഫെലിക്സ് ജേക്കബ് 832-758-1080.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news