ട്രംപിന്റെ ഇസ്രയെല്‍ നയത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

jeruslaemപലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്ന് ഇന്ത്യ. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാട് കൈകൊണ്ടിരുന്നു.

ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ‘പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇസ്രായേല്‍ ബന്ധത്തില്‍ സുപ്രധാന നയംമാറ്റമാണ്, തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയത്. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് യുഎസ്. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായ ജറുസലേമിന്റെ പദവിയെക്കുറിച്ച് നിലവില്‍ തര്‍ക്കമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News