ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുമോയെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സാപ്ര. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പു പറഞ്ഞത് പോലെ മോദി മാപ്പ് പറയണമെന്നാണ് ചരണ്‍ സിങ് ആവശ്യപ്പെട്ടത്.
ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെയും സിഖ് വിരുദ്ധ കലാപത്തിന്റെയും പേരില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ബിജെപിയോടാണ് ദേശീയ ചാനല്‍ ന്യൂസ്18 സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിക്കിടെ ചരണ്‍ സിങ് ചോദ്യം ഉന്നയിച്ചത്. സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ സംഭവിച്ച തെറ്റിന് കഴിഞ്ഞ 33 വര്‍ഷമായി കോണ്‍ഗ്രസിനെ ബിജെപി കുറ്റപ്പെടുത്തുന്നു. 1992ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം രാജ്യത്ത് വന്‍ കലാപമുണ്ടാകുകയും നിരവധി പേര് മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഈ വിഷയത്തില്‍ നരേന്ദ്രമോദി ഡല്‍ഹിയിലെ ജുംആ മസ്ജിദ് സന്ദര്‍ശിച്ച് മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
1984ല്‍ സുവര്‍ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിലേക്ക് നയിച്ചത്. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ ധാരുണയന്ത്യം. വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുകയും 1984ല്‍ നടന്ന സംഭവങ്ങളില്‍ മാധ്യമങ്ങളെ സാക്ഷി നിര്‍ത്തി മാപ്പു പറയുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും പാര്‍ലമന്റില്‍ സമാന സംഭവവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ചരണ്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. കലാപം കുത്തിപ്പൊക്കി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഷാ പ്രതികരിച്ചു. ദേശവിരുദ്ധ സംഘടനയില്‍ നിന്നും പണം കൈപ്പറ്റിയ ഉന പ്രക്ഷോഭത്തിന്റെ നേതാവ് ജിഗ്നേഷ് മേവാനിയുമായി കോണ്‍ഗ്രസ് കൂട്ടുകൂടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുകയും ചെയ്തത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply