Flash News

കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നു; അഞ്ച് ലക്ഷത്തോളം പരസ്യങ്ങളും നീക്കം ചെയ്തു

December 10, 2017

C8P0ZffVwAAQHF2കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്ന്ത്. 50 ഓളം ചാനലുകളും ആയിരക്കണക്കിന് വീഡിയോകളും ഇതിനോടകം യൂട്യൂബ് നീക്കം ചെയ്തു. കുട്ടികളെ ചൂഷണം ചെയ്യുന്ന അഞ്ച് ലക്ഷത്തോളം വീഡിയോകളില്‍ നിന്നുള്ള പരസ്യങ്ങളും യൂട്യൂബ് പിന്‍വലിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വീഡിയോകളുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വീഡിയോകളുണ്ടെന്ന് യൂട്യൂബ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വീഡിയോയുടെ കൂട്ടത്തില്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തവയുണ്ടെന്നും അവ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്നും യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജൊഹാന്നാ റൈറ്റ് വ്യക്തമാക്കി.

ഇതിനായി ഓട്ടോമാറ്റഡ് ടൂളുകളും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളുടെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം യൂട്യൂബ് കിഡ്‌സ് പുറത്തിറക്കിയിരുന്നു.

ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ യൂട്യൂബില്‍ നിന്നും കിഡ്‌സ് ആപ്ലിക്കേഷനില്‍ നിന്നും നീക്കം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top