Flash News

ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തോല്‍‌വി ഏറ്റുവാങ്ങി

December 10, 2017

srilanka-1ധരംശാലയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തവിടുപൊടി. കളി തുടക്കം മുതല്‍ പിഴച്ച ഇന്ത്യ നാണം കെട്ട റണ്‍സിലേക്കാണു കടക്കുന്നത്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 29 റണ്‍സിന് ഏഴു വിക്കറ്റ് എന്ന നിലയിലാണ്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യ എട്ടു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി. ദിനേശ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍ (ആറു പന്തില്‍ 0), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ രണ്ട്) എന്നിവരാണ് പുറത്തായത്. രോഹിതിനെ സുരംഗ ലക്മലും ധവാനെ ഏഞ്ചലോ മാത്യൂസും പുറത്താക്കി. റണ്ണൊന്നുമെടുക്കാതെ 18 പന്തുകള്‍ നേരിട്ട കാര്‍ത്തിക്കിനെ സുരംഗ ലക്മല്‍ എല്‍ബിയില്‍ കുരുക്കി. മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ഹര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും പിന്നാലെ കൂടാരം കയറി. ഇന്ത്യ നാണംകെട്ട തോല്‍വിയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്.

നേരത്തേ, ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ ഉഴറിയ അജിങ്ക്യ രഹാനയെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റ്, പാതിമലയാളി കൂടിയായ ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കി. രാവിലെ 11.30 മുതലാണ് മല്‍സരം.

കോഹ്‌ലിക്ക് കീഴില്‍ 50ന് ശ്രീലങ്കയെ തകര്‍ത്തുവിട്ടതിന്റെ ഓര്‍മകള്‍ മായും മുന്‍പാണ് മറ്റൊരു ഏകദിന പരമ്പരയില്‍ ഇന്ത്യ ലങ്കയെ നേരിടുന്നത്. ഇത്തവണ പക്ഷേ, നായകസ്ഥാനത്ത് കോഹ്‌ലി ഇല്ല. പകരം രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. കോഹ്‌ലി ഇല്ലെങ്കിലും രോഹിത്, രഹാനെ, ദിനേശ് കാര്‍ത്തിക്, ധവാന്‍ എന്നിങ്ങനെ നീളുന്ന ബാറ്റിങ് നിരയ്ക്കു മുന്നില്‍ ലങ്കന്‍ സിംഹങ്ങള്‍ പൂച്ചക്കുട്ടികളാകുമെന്നുറപ്പ്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെ തുടര്‍ച്ചയായി പരാജയപ്പെട്ടത് മാത്രമാണ് ഇന്ത്യയുടെ ആശങ്ക. പേശിവലിവിനെ തുടര്‍ന്ന് കേദാര്‍ ജാദവിനു പകരം വാഷിങ്ടണ്‍ സുന്ദറെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്. ധോണിയുടെ ബാറ്റിങ് പ്രകടനവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.

അതേസമയം, ഉപുല്‍ തരംഗയില്‍നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത തിസാര പെരേരയുടെന നേതൃത്വത്തിലാണ് ശ്രീലങ്കയുടെ പടയൊരുക്കം. 50ന്റെ പരാജയവും പാക്കിസ്ഥാനോടേറ്റ തോല്‍വിയും മറക്കാന്‍ പാകത്തിലൊരു പ്രകടനമാണ് അവര്‍ ലക്ഷ്യമിടുന്നത്. പരുക്ക് ഭേദമായി കുശാല്‍ പെരേരയും ഗുണരത്‌നയും തിരികെയെത്തുന്നത് കരുത്തു കൂട്ടുമെന്നാണ് ലങ്കയുടെ പ്രതീക്ഷ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top