മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണ്ണയം; മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തും

neelakurinjhiമൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രിമാര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം മണിയും പ്രദേശം സന്ദര്‍ശിക്കും. നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. വൈകീട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഉന്നത സംഘം ചൊവ്വാഴ്ച അവലോകന യോഗം ചേരും.

യോഗത്തില്‍ ഇടുക്കി എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിനായി സ്വീകരിച്ച നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ നേരിട്ടുതന്നെ നടപടികള്‍ക്ക് നേതൃത്വം നല്‍കാനിറങ്ങുന്നെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.

കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും മന്ത്രിതലസംഘം സന്ദര്‍ശിക്കുമെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: മന്ത്രിതലസംഘം ആവശ്യമുള്ളിടത്തെല്ലാം പോകുമെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കും. മാധ്യമങ്ങളെ തടയുന്നതിനോട് യോജിപ്പില്ല. അക്കാര്യം താനല്ല തീരുമാനിക്കുന്നതെന്നും എം.എം.മണി പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം തര്‍ക്കം നിലനില്‍ക്കുന്ന മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാന്‍ മന്ത്രിതല സംഘമെത്തി. ഇപ്പോള്‍ മൂന്നാറിലുള്ള റവന്യൂ, വനം, വൈദ്യുതിമന്ത്രിമാര്‍ അല്‍പസമയത്തിനകം കുറിഞ്ഞി ഉദ്യാനപ്രദേശത്തേക്ക് പോകും. മന്ത്രിമാരോട് നിലപാടറിയിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയാറെടുത്തിട്ടുണ്ട്. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നശേഷമാകും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. നാളെ മൂന്നാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment