കളിയില്‍ തോറ്റതിന് കോച്ചിന്റെ പ്രതികാരം ജയിച്ച ടീം അംഗങ്ങള്‍ക്ക് നേരെ

mourinjoമാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു.

മത്സര ശേഷം ജയം ആഘോഷിച്ചിരുന്ന സിറ്റി താരങ്ങളെ അവരുടെ ഡ്രസിങ് റൂമിലെത്തി വാഗ്വാദം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണുമായി അടിയുടെ വക്കിലെത്തിയ സമയത്ത് ടീമിലെ സഹതാരങ്ങള്‍ മൗറീഞ്ഞോയുടെ തലയിലേക്ക് വെള്ളമൊഴിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം, മൗറീഞ്ഞോയുടെ പ്രവര്‍ത്തി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും ഫുട്‌ബോളില്‍ തോല്‍വിയും ജയവുമുണ്ടാകുമെന്നുമാണ് ഇക്കാര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

സിറ്റി താരങ്ങളുടെ പ്രകോപനമാണ് മൗറീഞ്ഞോയെ അവരുടെ ഡ്രസിങ് റൂമിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനിടെയില്‍ സിറ്റി താരങ്ങളില്‍ ആരോ മൗറീഞ്ഞോയുടെ തലയില്‍ വെള്ളക്കുപ്പി കൊണ്ടി അടിച്ചതായും പറയുന്നു.

എന്തായാലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്. സംഘര്‍ഷത്തിന് പിന്നാലെ മൗറീഞ്ഞോ പ്രസ് കോണ്‍ഫറന്‍സും അഭിമുഖങ്ങളും അനുവദിച്ചെങ്കിലും ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

Print Friendly, PDF & Email

Leave a Comment