അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ കലാപ്രതിഭകളുടെ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍) പ്രകടനം ആവേശോജ്വലമായി

3III_pic1ഷിക്കാഗോ: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ കലാപ്രതിഭകളുടെ സംഗമമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ (3 iii) ഫിനാലേ ഷിക്കാഗോയിലുള്ള മെഡോസ് ക്ലബില്‍ അരങ്ങേറി. ഇന്ത്യന്‍ സിനിമയിലെ അനേകം ഗാനങ്ങളുടെ സംവിധായകന്‍, കംപോസര്‍, പാട്ടുകാരന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ബപ്പി ലഹരിയായിരുന്നു ഗ്രാന്റ് മാസ്റ്റര്‍.

പ്രശസ്ത ബോളിവുഡ് നടിയായ മീനാക്ഷി ശേഷാദ്രി, ഇറ്റാലിയന്‍ നടിയും ബോളിവുഡ് പോപ്പ് ഗായികയുമായ ഗീയോണ്ടാ വെസിച്ചെല്ലിയുമായിരുന്നു മുഖ്യ ജഡ്ജസ്. ഇവരെ കൂടാതെ മറ്റ് ബോളിവുഡ് താരങ്ങള്‍, റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ദീപക് വ്യാസ്, അമേരിക്കയിലെ പ്രമുഖ വ്യവസായിയും മൈക്രോ കണ്‍ട്രോള്‍സ് കോര്‍പറേഷന്‍ ചെയര്‍മാനും പ്രസിഡന്റ് ട്രംപിന്റെ അഡൈ്വസറുമായ ഷാലി കുമാര്‍, 3 iii ചെയര്‍മാന്‍ ഷരണ്‍ വാലിയ, ബോര്‍ഡ് അംഗങ്ങളായ ബ്രീജ്ജ് ശര്‍മ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റപ്രസന്റേറ്റീവ് മിഷേല്‍ മസ്മാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സംഗീതം, ഡാന്‍സ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് എന്നിവയായിരുന്നു കാറ്റഗറി ഗ്രൂപ്പുകള്‍. കാനഡയിലെ ടൊറന്റോ, അമേരിക്കയിലെ ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവടങ്ങളില്‍ വച്ചു നടത്തിയ മത്സരങ്ങളില്‍ വിജയകളായവരുടെ ഫൈനല്‍ മത്സരമായിരുന്നു ഷിക്കാഗോയില്‍ നടന്നത്.

സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള സന്‍സക്രതി അകഹോരിക്ക് മുഖ്യ ജഡ്ജ് ബപ്പി ലാഹരി ട്രോഫിയും 3 iii ബോര്‍ഡ് അംഗം ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

ഡാന്‍സിന് ഒന്നാം സ്ഥാനം നേടിയ ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്വരാളി കുരുല്‍ക്കറിനു ഹിന്ദി സിനിമാനടി മീനാക്ഷി ശേഷാദ്രി ട്രോഫി നല്‍കി. ഉപകരണ സംഗീതവിജയി സിയാറ്റിലില്‍ നിന്നുള്ള അനാനയാ ഗോപാരജിനു ബോളിവുഡ് പോപ്പ് ഗായിക ഗീയോകോണ്ടാ വെസിച്ചെല്ലി ട്രോഫി നല്‍കി അനുമോദിച്ചു. ബോളിവുഡ് താരങ്ങളുടെ നൃത്ത സംഗീത പരിപാടികള്‍ക്കും ഡിന്നറിനും ശേഷം കലാപരിപാടികള്‍ക്ക് തിരശീല വീണു.

3III_pic2 3III_pic3 3III_pic4 3III_pic5 3III_pic6

3III_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment