ബാന്‍ഡ് ചെറുബിം അവതരിപ്പിക്കുന്ന ക്രിസ്തുമസ്സ് മ്യൂസിക്കല്‍

cherumbi_pic1ഫിലഡല്‍ഫിയ: പ്രസിദ്ധ കോറല്‍ പരിശീലകനും പിയാനിസ്റ്റുമായ റെയ്‌സ് ജോണ്‍ കോശി “ഓണ്‍ ദാറ്റ് ഡേ’ എന്ന ക്രിസ്തുമസ് മ്യൂസിക്കല്‍ ഫിലഡല്‍ഫിയയില്‍ അവതരിപ്പിക്കുന്നു. ബാന്‍ഡ് ചെറുബിം എന്ന ഗായകസംഘമാണു ഗാനങ്ങള്‍ ആലപിക്കുന്നത്. ഡിസംബര്‍ 17 ഞായറാഴ്ച വൈകിട്ട് 6.30 നു 2200 മിചനര്‍ സ്റ്റ്രീറ്റ് സ്വീറ്റ് 14 ല്‍ പരിപാടികള്‍ അരങ്ങേറും. 20 ല്‍ പരം അംഗങ്ങളുള്ള ഗായകസംഘമാണു ബാന്‍ഡ് ചെറുബിം. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗായകസംഘം ഇതിനകം നിരവധി സംഗീത ശുശ്രൂഷകള്‍ നടത്തിക്കഴിഞ്ഞു.

കഴിഞ്ഞ 30 ല്‍ പരം വര്‍ഷമായി ഗായകസംഘ പരിശീലകനും പിയാനിസ്റ്റുമായ റെയ്‌സ് ആണു ബാന്‍ഡ് ചെറുബിമിനു നേതൃത്വം നല്‍കുന്നത്. സുപ്രസിദ്ധ കണ്‍വന്‍ഷന്‍. തിരുവനന്തപുരം വൈ,എം.സി.എ ക്വയര്‍, വിവിധ മാര്‍ത്തോമാ ഗായകസംഘങ്ങള്‍, തിരുവനന്തപുരം, തിരുവല്ല ഓര്‍ത്തഡോക്‌സ് ഭദ്രാസന ഗായകസംഘങ്ങള്‍, തിരുവനന്തപുരം ഓള്‍ സെന്റ്‌സ്, ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വന്റ് choirt rainer. St. Thomas schools, All saints college, Mar ivanios കോളെജുകളിലെ ഗായകസംഘങ്ങള്‍ എന്നിവയുടെ പരിശീലകനായിരുന്നു. തിരുവനന്തപുരം െ്രെകസ്റ്റ് ചര്‍ച്ച് ക്വയര്‍ മാസ്റ്ററും ഓര്‍ഗനിസ്റ്റുമായിരുന്നു. സുവിശേഷഗായകന്‍ മോശവല്‍സലത്തിന്റെ ചെറുമകന്‍ സണ്ണി വല്‍സലത്തിന്റെ കീഴില്‍ കോറല്‍ മ്യൂസിക്ക് അഭ്യസിച്ചു. Dr. John K Chacko, Wilson singh, Soviet madhu എന്നിവരുടെ കീഴില്‍ ഓര്‍ഗന്‍ പിയാനോ പഠനം. അയ്യപ്പന്‍ ഭാഗവതര്‍, സുപ്രസിദ്ധ കര്‍ണ്ണാട സംഗീതജ്ഞന്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍, തിരുവനന്തപുരം സംഗീത കോളെജ് പ്രിന്‍സിപ്പല്‍ വര്‍ക്കല ജയറാം എന്നിവരുടെ കീഴില്‍ കര്‍ണ്ണാടക സംഗീത പഠനം. അനേക വര്‍ഷങ്ങള്‍ തിരുവനന്തപുരം Christian music academy യുടെയും Sunset service നു നേതൃത്വം നല്‍കി. ചെന്നൈയില്‍ നടത്തപ്പെടുന്ന തമ്പി പോള്‍ മെമ്മോറിയല്‍ choir masters seminar ഉള്‍പ്പെടെ വിവിധ ക്വയര്‍ ഫെസ്റ്റിവല്‍ resource person ആയിരുന്നു. London Royal School സംഗീത പരീക്ഷകളില്‍ piano, vocalt rainer എന്ന നിലയിലും പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല യൂത്ത് ഫെസ്റ്റിവലില്‍ അനേക തവണ വിന്‍ഡ് വെസ്‌റ്റേണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ഇപ്പോള്‍ ഫിലഡല്‍ഫിയ ടt. Marys episcopal church പിയാനിസ്റ്റായും ബാന്‍ഡ് ചെറുബിമിന്റെ പരിശീലകനായും പ്രവര്‍ത്തിക്കുന്നതോടൊപ്പം വിവിധ കമ്മ്യൂണിറ്റി ഗായകസംഘങ്ങളിലെ അംഗവുമാണ്. സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ആത്മീയ ഗാന രചയിതാവുമായ പ്രൊഫ. കോശി തലക്കലിന്റെ മകനാണു റെയ്‌സ്.

cherumbi_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment