ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍‌ലാലിന്റെ പുതിയ ലുക്ക്; ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി

ODIYANമോഹന്‍ലാല്‍ നായകനായി എത്തുന്ന വി.എ. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു പിന്നാലെയാണ് ഒടിയന്‍ മാണിക്യന്റെ ഫസ്റ്റ്‌ലുക്ക് ടീസറും പുറത്തിറങ്ങിയിരിക്കുന്നത്. മുപ്പതുകാരനായ മാണിക്യനെ കാണാനുള്ള പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ തന്നെ തന്റെ ഫെയ്‌സ് ബുക്കിലൂടെ ഒടിയന്‍ മാണിക്യന്റെ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി മിനുറ്റുകള്‍ക്കകം പന്ത്രണ്ടായിരത്തിലധികം ഷെയറുകളും ഇരുപത്തിയേഴായിരത്തിലധികം ലൈക്കുകളുമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ മുപ്പതു വയസ്സുകാരന്‍ ഒടിയന്‍ മാണിക്യനായി അഭിനയിക്കാന്‍ താരം 18 കിലോയോളം ശരീരഭാരം കുറച്ചിരുന്നു. മുപ്പതുകാരന്‍ മാണിക്യനായി മോഹന്‍ലാലിനെ മാറ്റിമറിക്കാന്‍ ഗ്രാഫിക്‌സിന്റെ സഹായം ഉപയോഗിക്കില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തേ തന്നെവ്യക്തമാക്കിയിരുന്നു.

‘കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.’ മാണിക്യന്‍ പറയുന്നു. ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്‌നായിരുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment