സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അട്ടിമറി: കെ അംബുജാക്ഷന്‍

ambuകോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം സാമൂഹ്യനീതിയെയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്നതാണ് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി, “സാമ്പത്തിക സംവരണം: സാമുഹ്യനീതിയെ അട്ടിമറിക്കരുത്” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംവരണം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് ചരിത്രപരമായി പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ്. ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയിലെ ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ് സംവരണം നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെയൊക്കെ അട്ടിമറിച്ചുകൊണ്ടാണ് കേരളത്തിലെ സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പോലും നടപ്പിലാക്കാന്‍ ധൈര്യപ്പെടാത്ത സവര്‍ണ അജണ്ടയെ ഏറ്റെടുക്കുകയാണ് ഇടതുപക്ഷം.

കേരളത്തിലെ മാറി മാറി വന്ന മുന്നണികളൊക്കെത്തന്നെയും സവര്‍ണ്ണ പ്രീണന നയമാണ് പിന്തുടര്‍ന്നത് എന്ന് മീഡിയ വണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ്.എ അജിംസ് ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് സാമ്പത്തിക സംവരണം കേരളത്തില്‍ വമ്പിച്ച പ്രക്ഷോഭങ്ങളോ എതിര്‍പ്പോ നേരിടാത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയംഗം പി.കെ സാദിഖ് സംവരണത്തിന്റെ രാഷ്ട്രീയവും സംവരണീയരുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ടി.സി സ്വാഗതവും, സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

മുസ്‌ലിഹ് പെരിങ്ങൊളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment