ഫോമ വനിതാ പ്രതിനിധിയായി ദീപ്തി നായര്‍ മത്സരിക്കുന്നു

deepന്യൂജെഴ്സി: ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യുടെ അടുത്ത തിരഞ്ഞെടുപ്പില്‍ വനിതാ പ്രതിനിധിയായി ദീപ്തി നായര്‍ മത്സരിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ശ്രീമതി ദീപ്തി നായര്‍. മികച്ച സംഘാടക, നര്‍ത്തകി, ഗായിക, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, എംസി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ദീപ്തി ഏവര്‍ക്കും വളരെ സുപരിചിതയുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദീപ്തി, നിശ്ചയദാര്‍ഢ്യത്തിന്റെയും വ്യക്തിപ്രഭാവത്തിന്റേയും മകുടോദാഹരണമാണെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കെ.എ.എന്‍.ജെ) യുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ദീപ്തിയുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ അസ്സോസിയേഷന്റെ 2018 -19 വര്‍ഷത്തെ സെക്രട്ടറിയായി ഐക്യകണ്ഠേന തിരഞ്ഞെടുത്തത് ദീപ്തിയുടെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ്. അസ്സോസിയേഷന്റെ കള്‍ച്ചറല്‍ അഫയേഴ്സ് കോ ഓര്‍ഡിനേറ്റര്‍, ജോയിന്റ് ട്രഷറര്‍ തുടങ്ങിയ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുള്ള ദീപ്തി ഫോമയുടെ നേതൃനിരയിലേക്ക് കടന്നുവരുന്നത് മാതൃ സംഘടനയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ്.

ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയില്‍ സേഫ്റ്റി മാനേജ്മെന്റ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ദീപ്തി, ഭര്‍ത്താവ് സത്യനോടും, മകള്‍ റിയയോടുമൊപ്പം താമസിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment