ഓണ്‍‌ലൈന്‍ സര്‍‌വ്വെയില്‍ മോദി രാഹുലിനെ കടത്തി വെട്ടുന്നു

modi-2-830x412ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോഡിതന്നെയെന്ന് അടിവരയിട്ടുറപ്പിക്കുന്ന സര്‍വേയുമായി ദേശീയ ദിനപത്രം. ടൈംസ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ സര്‍വേയിലാണ് മറ്റു നേതാക്കളെ കടത്തിവെട്ടി 79% ആളുകളാണ് മോഡിക്കു പിന്തുണ നല്‍കിയത്.

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും നാലില്‍ മൂന്ന് ആളുകളും വോട്ട് രേഖപ്പെടുത്തിയത് മോഡിക്കാണ്. ടൈംസ് ഗ്രൂപ്പിന്റെ പത്ത് മീഡിയ വിഭാഗങ്ങളിലായി ഒമ്പതു ഭാഷകളിലാണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ പോലും മോഡിക്ക് വോട്ടു ചെയ്യുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് 79% ആളുകളും അവകാശപ്പെടുന്നു. ഡിസംബര്‍ 12നും 15നും ഇടയില്‍ മൂന്നു ഘട്ടങ്ങളിലായിട്ടാണ് 72 മണിക്കൂര്‍ സമയം ഓണ്‍ലൈന്‍ വോട്ടിങ് നടത്തിയത്.

സര്‍വേ അനുസരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 20% ആളുകളുടെ പിന്തുണയാണ് കിട്ടിയത്. മോഡിയുമായി നേരിട്ടു മത്സരിക്കുന്ന സാഹചര്യം വന്നാല്‍ എങ്ങനെയെന്ന ചോദ്യത്തിനാണ് ഈ മറുപടിയുണ്ടായത്. രാഹുല്‍ അധ്യക്ഷനായാല്‍ പോലും അത് ബിജെപിയെ എതിര്‍ക്കാന്‍ സഹായിക്കില്ലെന്ന് 73% ആളുകളും പങ്കുവയ്ക്കുന്നു. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നാണ് കോണ്‍ഗ്രസ് നേതാവ് വരുന്നതെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണു 38% ആളുകളുടെയും അഭിപ്രായം. എന്നാല്‍, 37% ആളുകള്‍ ഇക്കാര്യത്തില്‍ മറിച്ചുള്ള അഭിപ്രായവും പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണ് 31% ആളുകളുടെയും അഭിപ്രായം. വോട്ട് ബാങ്കിന്റെ കാര്യത്തിലും മോഡിയെ മാറ്റി നിര്‍ത്തി ബിജെപിക്ക് മറ്റൊരു ആലോചന വേണ്ടെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

modi01 modi1

Print Friendly, PDF & Email

Leave a Comment