Flash News

കളി നിര്‍ത്തി കളി പഠിപ്പിക്കാനിറങ്ങുന്നു ബ്രസീലിന്റെ റികാര്‍ഡോ കക്ക

December 19, 2017

_3c603bc6-23fb-11e6-bd64-8acd98c1ae00ബ്രസീലിയ: ബ്രസീലിന്റെയും ഇറ്റാലിയന്‍ ക്ലബ് എ.സി.മിലാന്റെയും മികച്ച താരങ്ങളില്‍ ഒരാളായ കക്ക പ്രഫഷണല്‍ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 35 വയസുകാരനായ കക്ക ഇന്നലെയാണു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കളിക്കാരനെന്ന നിലയില്‍ തുടരില്ലെന്നും കോച്ചിങ് മേഖലയിലേക്കു തിരിയുമെന്നും കക്ക വ്യക്തമാക്കി. സൂപ്പര്‍ താരം എ.സി.മിലാനിലൂടെയായിരിക്കും കോച്ചിങ് കരിയര്‍ തുടരുകയെന്നു സൂചനയുണ്ട്.

ഇറ്റാലിയന്‍ ലീഗ്, സ്പാനിഷ് ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ലോകകപ്പ് കിരീടങ്ങളില്‍ മുത്തമിടാന്‍ കഴിഞ്ഞ അപൂര്‍വ താരവുമാണ്. ബ്രസീല്‍ ക്ലബ് സാവോ പോളോ, സ്പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡ്, യു.എസിലെ ഒര്‍ലാന്‍ഡോ സിറ്റി എന്നീ ക്ലബുകള്‍ക്കു വേണ്ടിയും കക്ക പന്തു തട്ടി. ബ്രസീലിനു വേണ്ടി 92 മത്സരങ്ങള്‍ കളിച്ച കക്ക റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, റൊബീഞ്ഞോ എന്നിവരുടെ സമകാലികനാണ്. 29 രാജ്യാന്തര ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. സാവോ പോളോയില്‍ കളിച്ചു കൊണ്ടിരിക്കേയാണു കക്ക ബ്രസീല്‍ ടീമിലെത്തിയത്.

ജപ്പാനും കൊറിയയും സംയുക്തമായി നടത്തിയ 2002 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. കോസ്റ്ററിക്കയ്‌ക്കെതിരേ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ മാത്രമാണു കളിച്ചത്. മത്സരത്തില്‍ റിവാള്‍ഡോയ്ക്കു പകരക്കാരനായി ഇറങ്ങി ഗോളടിച്ചു. മത്സരത്തില്‍ ബ്രസീല്‍ 5-2 നു ജയിച്ചു. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ എന്നീ പ്രതിഭകളുടെ സാന്നിധ്യം മൂലം ബ്രസീല്‍ ടീമില്‍ അപ്രസ്‌കതനായിരുന്നു. 2003 ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്കാണു കക്ക മിലാനിലെത്തിയത്്.

2005 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചെങ്കിലും ലിവര്‍പൂളിനോടു തോറ്റു. അര്‍ജന്റീനയ്‌ക്കെതിരേ 2006 ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഗോളടിച്ചു താരമായി. 2007 ലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മിലാന്‍ തോല്‍പ്പിച്ചത് കക്കയുടെ മികവിലാണ്. ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് അവര്‍ കിരീടം നേടി. അതേ വര്‍ഷം ലോക ഫുട്‌ബോളറുമായി. അതേ വര്‍ഷം ജൂണില്‍ മിലാന്‍ റയാല്‍ മാഡ്രിഡിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നതോടെ മാഡ്രിഡില്‍ കക്കയുടെ പ്രഭാവം മങ്ങി. 2011-12 സീസണില്‍ റയാല്‍ ലീഗ് കിരീടം നേടുമ്പോള്‍ കക്ക ടീമിന്റെ ഭാഗമായിരുന്നു. കരിയറില്‍ ആകെ 461 മത്സരങ്ങള്‍ കളിച്ച കക്ക ആകെ 149 ഗോളുകളടിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top