ശ്രീസെയ്‌നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം

mis-indന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഡിസംബര്‍ 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനി ശ്രീസെയ്‌നി (21) 2017 മിസ്സ് ഇന്ത്യ യു.എസ്.എ. യായി തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചാബില്‍ നിന്നും ഏഴാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ സെയ്‌നി വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ അനുഭവിക്കേണ്ടിവന്ന കയ്‌പേറിയ അനുഭവങ്ങളെകുറിച്ചു മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നതിന് ഒരു വെബ്സൈറ്റ് ആരംഭിച്ചിരുന്നു. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ഇതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്നതെന്ന് www.shreesaini എന്ന വെബ്‌സൈറ്റില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സേവനത്തിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെന്നും, സമൂഹത്തില്‍ വേദനയും, അവഗണനയും അനുഭവിക്കുന്നവരോടൊപ്പമാണ് താനെന്നും വെബ്‌സൈറ്റില്‍ പറയുന്നു. കണക്ക്റ്റിക്കട്ടില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പ്രാചി സിംഗ് (22), നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള ഷറീന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണര്‍ അപ് സ്ഥാനങ്ങള്‍ പങ്കുവച്ചു.

sai shree-saini-

saini66

Print Friendly, PDF & Email

Leave a Comment