Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഷോളി കുമ്പിളുവേലി വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റ് ഇലക്ടായി തിരഞ്ഞെടുക്കപ്പെട്ടു

December 25, 2017 , നിബു വെള്ളവന്താനം

Sholy newന്യുയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ “പ്രസിഡന്റ് ഇലക്ട്” ആയി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷോളി കുമ്പിളുവേലി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 3ന് ഞായറാഴ്ച യോങ്കേഴ്സ് മുംബൈ സ്പൈസസ് ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് 2018-2019 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ജോഷി തെളളിങ്കല്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സ് പ്രസിഡന്റ്, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം, ബ്രോങ്ക്സ് ഫൊറോന ഇടവക സെക്രട്ടറി തുടങ്ങിയ നിലകളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള ഷോളി കുമ്പിളുവേലി മികച്ച സംഘാടകനും വാഗ്മിയുമാണ്.

അമേരിക്കന്‍ മലയാളികള്‍ക്കേവര്‍ക്കും സുപരിചിതനായ ഷോളി കുമ്പിളുവേലി പ്രമുഖ കോളമിസ്റ്റും, മാധ്യമ പ്രവര്‍ത്തകനുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നു വന്ന കുമ്പിളുവേലി കെ.എസ്.സി (ജെ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

നിയുക്ത പ്രസിഡന്റ് ഷോളി കുമ്പിളുവേലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് റീജണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല, പ്രസിഡന്റ് ജോസഫ് കാഞ്ഞമല, മുന്‍ റീജണല്‍ ഡയറക്ടര്‍ ഷാജു സാം, മുന്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, ലോംഗ് ഐലന്റ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് ലൂക്കോസ്, ഫ്ളോറല്‍ പാര്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ഡോ. അലക്സ് മാത്യു, ബെന്നി ഫ്രാന്‍സിസ്, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, ബെന്നി മുട്ടപ്പള്ളി, ജോസ് മലയില്‍, ജോസ് ഞാറക്കുന്നേല്‍, കെ.കെ. ജോണ്‍സന്‍, സ്വപ്ന മലയില്‍, ഷിനു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 2018 ജൂലൈ മാസം പുതിയ ഭരണസമിതി അധികാരമേല്‍ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top