ദൃശ്യസുന്ദരമായ കലാപരിപാടികള്‍ കോര്‍ത്തിണക്കി ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന്

getPhoto (1)ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ആറാമത് വാര്‍ഷികവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ജനുവരി ഒന്ന് വൈകിട്ട് 5:30-നു കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിക്കുന്നു.

പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതമാശംസിക്കും. വേദ പണ്ഡിതനും ആനുകാലിക വിഷയങ്ങളെ വേദ പുസ്തകവുമായി ബന്ധിപ്പിച്ചു നര്‍മ്മരസത്തോടെ അവതരിപ്പിക്കുവാന്‍ അസാമാന്യ കഴിവുള്ള റവ. ഷൈജു പി ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. സൗഹൃദ വേദിയുടെ ഉപദേശക സമിതി അംഗം പ്രൊഫ. ഫിലിപ്പ് തോമസ് സി.പി.എ ആശംസകള്‍ നേരും.

സാംസ്കാരിക വേദികളിലൂടെ പ്രശംസ പിടിച്ചുപറ്റിയ, നഴ്സിംഗ് പ്രാക്ടീഷണറായ ലീനാ പണിക്കരാണ് എം.സി.

ചലച്ചിത്ര നടന്‍ തോമസ് കൊട്ടിയാടിയുടെ മോണോ ആക്റ്റും, റിഥം ഓഫ് ഡാളസ് അവതരിപ്പിക്കുന്ന പുതുമയേറിയ ഗ്രൂപ്പ് ഡാന്‍സുകളും, ബാല കലാതിലകം നടാഷാ കൊക്കോഡിലിന്റെ ദൃശ്യസുന്ദരമായ ക്രിസ്തുമസ് സ്കിറ്റും, പ്രശസ്തിയുടെ കുതിപ്പിലേക്കു പറന്നുയരുന്ന ഡാളസിലെ മികച്ച ഗായികമാരായ ഐറിന്‍ കലൂര്‍, റൂബി തോമസ് എന്നിവരുടെ ഗാനങ്ങളും, സുകു വറുഗീസ് നേതൃത്വം നല്‍കുന്ന ക്രിസ്തുമസ് കരോള്‍ ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും കൊണ്ട് ആഘോഷ പരിപാടികള്‍ പൊടിപൊടിക്കും. പ്രോഗ്രാമിനു ശേഷം വിഭവസമൃദ്ധമായ കൃസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment