Flash News

നിരാശ്രയര്‍ (കവിത )

December 27, 2017 , മാനസി

nirasrayar bannerഓഖികള്‍ വാരിപ്പുണരുന്ന നേരത്തു
മനസ്സുകള്‍ കടലെടുക്കാതെയിരിക്കണം
അല്ലെങ്കില്‍ കാണുവാന്‍ കണ്ണുകള്‍ക്കാവില്ല
അലകളാകാശം മുട്ടുന്നനേരത്തും

മൃത്യുവാം നേരും മിഥ്യയാം കരുതലും
നഷ്ടമേകുന്നതോ അശരണര്‍ക്ക്
അടുപ്പുകള്‍ പുകയുവാന്‍ അലകടലുകാണണം
ആഴമടുക്കുമ്പോള്‍ അന്ത്യവും ചാരത്ത്

പ്രപഞ്ച സത്യങ്ങള്‍ സന്തുലിതമാക്കാന്‍
പ്രകൃതിയും പൃഥ്‌വിയും നന്നേ കുഴങ്ങുന്നു …
ഒന്നൊന്നുമോര്‍ക്കാതെ നമ്മളും മേവുന്നു
നശ്വരമാക്കുന്നു നന്മകളോരോന്നും

കലിചിന്ത ബാധിച്ച മനുഷ്യനെ വെല്ലാതെ
എന്തിനു തേങ്ങണം പൃഥ്‌വി പ്രകൃതികള്‍
ആഞ്ഞടിക്കാതെ അലകളൊതുക്കി
അലറിയൊതുങ്ങുവാന്‍ ആഴിക്കുമാവില്ല ….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “നിരാശ്രയര്‍ (കവിത )”

  1. Yousuf says:

    ഓകി അലമാല ഓകെ

  2. SunilVarghese says:

    സുന്ദരം

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top