Flash News

“നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍” തമിഴ് ഷോയില്‍ ശ്രുതി ഹാസന് രക്ഷകനായി എത്തിയത് കമല്‍ ഹാസന്‍

December 29, 2017 , .

kamalhasanഅമിതാഭ് ബച്ചന്റെ ‘കോന്‍ ബനേകാ ക്രോര്‍പതി’ എന്ന ഗെയിം ഷോ നിരവധി ഭാഷകളിലായി പ്രമുഖനടന്മാര്‍ അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ സുരേഷ്‌ഗോപിയും തമിഴില്‍ സൂര്യയുമാണ് അവതാരകനായെത്തിയത്. തമിഴില്‍ ഒരുതവണ കളിക്കാന്‍ ശ്രുതിഹാസന്‍ എത്തിയിരുന്നു.

കളിക്കിടയില്‍ ഒരു ചോദ്യം താരത്തെ കുടുക്കി. 1921 ല്‍ സുബ്രഹ്മണ്യ ഭാരതിയെ ആന ചവിട്ടിയത് ഏത് ക്ഷേത്രത്തില്‍ വച്ചാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം അറിയാന്‍ ശ്രുതി ഫോണ്‍ എ ഫ്രണ്ട് ഓപ്ഷന്‍ സ്വീകരിച്ചു. സഹായിക്കാനെത്തിയത് സാക്ഷാല്‍ കമല്‍ഹാസന്‍. സൂര്യയ്ക്കും പ്രേക്ഷകര്‍ക്കും ആവേശം മൂത്തു. കൂട്ടുകാരനെ വിളിക്കാനുള്ള ഓപ്ഷനില്‍ അച്ഛനെ തന്നെ കൂട്ടുകാരന്‍ ആക്കി ശ്രുതി വിളിക്കുകയായിരുന്നു. കണക്കും ഫിസിക്‌സും മാത്രം ചോദിക്കരുത്. അതറിയാമെങ്കില്‍ ഞാന്‍ സിനിമയില്‍ വന്നിട്ടുണ്ടാകില്ലെന്ന് കമല്‍ പറഞ്ഞു. കമലിന്റെ അഭ്യര്‍ത്ഥന കേട്ടയുടന്‍ സൂര്യയും ആരാധകരും ചിരിച്ചു.

അല്‍പനേരം സൂര്യയോടൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച കമല്‍ മകളെ ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.

ചോദ്യം കേട്ടയുടന്‍ ഓപ്ഷന്‍ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഉലകനായകന്‍ ഉത്തരം പറഞ്ഞു. ഇതിനൊന്നും ഓപ്ഷന്‍ പോലും വേണ്ടെന്നായിരുന്നു കമലിന്റെ മറുപടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top