ഡിട്രോയിറ്റ് ക്‌നാനായ ഇടവകയില്‍ കരോള്‍ സന്ദേശ ശുശ്രൂഷയും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളും ആഘോഷിച്ചു

ditroit_pic1ഡിട്രോയിറ്റ്: ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഡിട്രോയിറ്റ് വിന്‍സര്‍ കെ.സി.എസ്. ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് സന്ദേശവുമായി കരോള്‍ നടത്തി. ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം 6.30 ന് ദിവ്യകാരുണ്യാരാധാനയോടെ പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ വി.കുര്‍ബ്ബാനയിലും സ്‌നേഹവിരുന്നിലും ഇടവകജനങ്ങളും ബന്ധുമിത്രാദികളും ഭക്തിയോടും സ്‌നേഹത്തോടും ഐക്യത്തോടും പങ്കെടുത്തു.

തണുപ്പും ശക്തമായ മഞ്ഞുവീഴ്ചക്കിടയിലും ജനങ്ങള്‍ പൈതൃകമായി ലഭിച്ച വിശ്വാസം ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പരിപാലിക്കുന്നത് വളരെ പ്രത്യാശ നല്‍കുന്നു. കപ്പൂച്ചിന്‍ സഭാംഗങ്ങളായ റെവ. ഫാ. ബിജു ചൂരപ്പാടത്തും, റെവ. ഫാ. ബിനോയി നെടുംപറമ്പിലും സഹകാര്‍മ്മികരായിരുന്നു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ditroit_pic2 ditroit_pic3 ditroit_pic4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment