Flash News

പൃഥ്വിരാജിനെതിരെ ഫിലിം ചേംബറിന് പരാതി നല്‍കിയ സം‌വിധായികയുടെ മൈ സ്റ്റോറി ഗാനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; മലയാളിയുടെ സംസ്ക്കാരമോര്‍ത്ത് ദുഃഖമുണ്ടെന്ന് സം‌വിധായിക റോഷ്നി

January 2, 2018

roshni-my-story-830x412പൃഥ്വിരാജിനെതിരെ ഫിലിം ചേംബറിനു പരാതി നല്‍കിയ മൈ സ്‌റ്റോറിയുടെ സംവിധായിക സിനിമയുടെ ഗാനത്തിനെതിരായ ‘ഡിസ്‌ലൈക്ക് ക്യാമ്പെയ്‌നി’ല്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. തനിക്കെന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും നല്ലൊരു സിനിമ ചെയ്യുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അവര്‍ പറഞ്ഞു. ഒരുപാടു കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴെന്താണു സംഭവിക്കുന്നതെന്നും അറിയില്ല. ഡിസ്‌ലൈക്കുകളെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. ഇതേക്കുറിച്ചു പറയാനുമില്ല. ഇതാണോ മലയാളികളുടെ സംസ്‌കാരമെന്നോര്‍ത്തു ദുഖമുണ്ടെന്നും റോഷ്‌നി പറഞ്ഞു.

മൈ സ്‌റ്റോറി’യ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡാണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല. പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്‌ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്‌ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുതെന്നും റോഷ്‌നി വ്യക്തമാക്കി.

newfinalcomment(1)മൈ സ്‌റ്റോറിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ മമ്മൂക്കയുടെ ഫാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പതിറ്റാണ്ടുകളായി പൊതുജനമധ്യത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തെ കുറിച്ച് മോശമായതൊന്നും നാം കേട്ടിട്ടില്ല. മമ്മൂട്ടി ഫാന്‍സ് എന്ന് പറയുന്നത് മമ്മൂക്കയെ പ്രതിനിധീകരിക്കുന്ന ആളുകളാണ്. അദ്ദേഹത്തെ റെപ്രസന്റ് ചെയ്യുന്നു എന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും ഇത്രയും മോശമായ രീതിയില്‍ ഒരു സ്ത്രീയ്‌ക്കെതിരെ സംസാരിക്കാനാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊന്നും പറയാനാവില്ല. അങ്ങനെ പറയുന്നവര്‍ അദ്ദേഹത്തിന്റെ ആരാധകരുമല്ല. പ്രതിഷേധിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യാം. പക്ഷേ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്- റോഷ്‌നി പറഞ്ഞു. മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശ വിവാദത്തിന്റെ തുടര്‍ച്ചയായാണ് പാര്‍വതിയും പൃഥ്വിരാജു അഭിനയിക്കുന്ന മൈ സ്‌റ്റോറിയിലെ ഗാനത്തിനും ടീസറിനും ലഭിച്ച ഡിസ് ലൈക്കുകള്‍. റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

dislikeparvathycampaign2002 മുതല്‍ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണു മൈ സ്‌റ്റോറി. ഒരുകോടിയോളം രൂപ പൃഥ്വിരാജ് പ്രതിഫലമായി വാങ്ങിയിട്ടും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് റോഷ്‌നി നേരത്തേ ഫിലിം ചേംബറിനു പരാതി നല്‍കിയത്. ഇതിനെതിരേ നടി പാര്‍വതി തന്നെ രംഗത്തുവന്നിരുന്നു. ‘ആരോപണങ്ങളെല്ലാം തെറ്റാണ്. ഇക്കാര്യം തെളിയിക്കാനും കഴിയും. മോശം ആരോപണമാണിത്. പൃഥ്വി മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ മര്യാദകൊണ്ടാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയാതിരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഡേറ്റ് നല്‍കിയില്ലെന്നു പറയുന്നതു വിശ്വസിക്കാനും കഴിയുന്നില്ല. ഫിലിം ചേമ്പറില്‍ സംവിധായിക നല്‍കിയ പരാതിക്കു പിന്നാലെ തനിക്കും കത്തു കിട്ടി. ഇതില്‍ ഷൂട്ടിങ്ങിന്റെ ഡേറ്റിനെക്കുറിച്ച് സൂചനയൊന്നുമില്ല. – പാര്‍വതി

പൃഥ്വിയെ ന്യായീകരിച്ച് നടന്‍ മണിയന്‍ പിള്ള രാജുവും രംഗത്തെത്തിയിയിരുന്നു. പൃഥ്വിയുടെ പിതാവായിട്ടാണു ചിത്രത്തില്‍ മണിയന്‍പിള്ള എത്തുന്നത്. ‘എനിക്കു പൃഥ്വിയെ ചെറുപ്പം മുതല്‍ അറിയാം. പണത്തിന്റെ കാര്യത്തിലാണെങ്കിലും അദ്ദേഹം പക്കാ ജെന്റില്‍ മാനാണ്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇതാണു ഷൂട്ട് മുടങ്ങാന്‍ കാരണം. ഡേറ്റിന്റെ കാര്യത്തില്‍ പൃഥ്വിരാജിനു പ്രശ്‌നമൊന്നുമില്ലെന്നാണു താന്‍ മനസിലാക്കുന്നതെന്നും മണിയന്‍ പിള്ള പറഞ്ഞു. ഷൂട്ടിങ്ങിന്റെ ഡേറ്റിന്റെ കാര്യത്തില്‍ വിശദീകരണമൊന്നും കിട്ടിയിട്ടില്ല. മുന്‍കൂര്‍ നോട്ടീസ് ലഭിക്കാതെ ആര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

hatecampaignparvathyനടന്‍ നന്ദുവും സിനിമയുടെ ഭാഗമാണ്. പൃഥ്വിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ അദ്ദേഹവും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുകോടിയോളം കൈപ്പറ്റിയെന്നാണു റിപ്പോര്‍ട്ടുകളില്‍ കണ്ടത്. തന്റെ അറിവില്‍ ചില്ലിക്കാശുപോലും പൃഥ്വി കൈപ്പറ്റിയിട്ടില്ല. ലിസ്ബണില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നു തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും പറയുന്നു. അപ്പോഴെല്ലാം പിന്തുണയുമായി എത്തിയയാളാണ് പൃഥ്വി. അദ്ദേഹം സിനിമയെ പോസിറ്റീവായിട്ടാണു സമീപിച്ചത്. അദ്ദേഹമാണ് റോഷ്‌നിക്കുവേണ്ടി എന്റെയടുത്തെത്തിയത്. അതിനുശേഷമാണ് തിരക്കഥ എഴുതിത്തുടങ്ങിയത്. പത്തുവര്‍ഷത്തിലേറെയായി അദ്ദേഹത്തെ അറിയാം. സിനിമയുമായി ബന്ധപ്പെട്ട ഏതു ഡിപ്പാര്‍ട്ട്‌മെന്റിലും കുഴപ്പമുണ്ടായാല്‍ സഹായവുമായി എത്തുന്നയാളാണ്. അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്ന് ഈ സാഹചര്യത്തില്‍ പോലും മിണ്ടാതിരിക്കുകയാണ് ചെയ്തതന്നെും ശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലടക്കമായിരുന്നു ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചത്. 31 ദിവസത്തെ ഷൂട്ടിങിനായി 13 കോടിയോളം രൂപ ചെലവിട്ടു. രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് പൃഥ്വിയുടെ ഡേറ്റ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എട്ടു മാസത്തോളം രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാന്‍ പല തരത്തിലും ശ്രമിച്ചു നോക്കി. ഒരു വഴിയും മുന്നില്‍ തുറക്കാതെ വന്നതോടെയാണു ഫിലിം ചേമ്പറിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും സംവിധായിക ആരോപിച്ചിരുന്നു. നേരത്തേ, ഡിസംബര്‍ രണ്ടാം തീയതി ചിത്രം റിലീസ് ചെയ്യണമെന്ന ആഗ്രഹവും സംവിധായിക മുന്നോട്ടുവച്ചിരുന്നു.

mystorymovie-compressedഹോളിവുഡ് താരം റോജര്‍ നാരായനാണു സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. മ്യൂസിക്കല്‍ ലൗ സ്‌റ്റോറി വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണിത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം. കാനില്‍ പുരസ്‌കാരം നേടിയ പിയങ്ക് എഡിറ്റിങ്. ഹോളിവുഡ് നടന്‍ റോഗര്‍ നാരായണ്‍ വില്ലന്‍ വേഷത്തിലെത്തുന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ‘ദി മാന്‍ ഹു നോ ഇന്‍ഫിനിറ്റി’, ‘യുടേണ്‍’ എന്നിവയിലാണു റോഗര്‍ അഭിനയിച്ചത്.

പൃഥ്വിരാജിന്റെ നായികയ്ക്കായി തിരയുന്നതിനിടെയാണ് ‘എന്നു നിന്റെ മൊയ്തീന്‍’ പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണു പാര്‍വതിയെ സമീപിച്ചതെന്നു സംവിധായിക പറഞ്ഞു. മൊയ്തീനും അനാര്‍ക്കലിലും പ്രണയ സിനിമയായിരുന്നു. രണ്ടു വ്യത്യസ്ത ആശയങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതെന്നും ഇവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top