വ്യത്യസ്തനായ ട്രം‌പ് വ്യത്യസ്തമായ അവാര്‍ഡ് നല്‍കാനൊരുങ്ങുന്നു; ഫെയ്ക്ക് ന്യൂസ് മാധ്യമങ്ങള്‍ക്ക് ‘കിംഗ് ഓഫ് ഫെയ്ക്ക് ന്യൂസ്’ അവാര്‍ഡ് പ്രഖ്യാപനം ഈ മാസം എട്ടിന്

trump-4ന്യൂയോര്‍ക്ക്: എല്ലാ കാര്യങ്ങളിലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് മറ്റൊരു വ്യത്യസ്ത വാര്‍ത്ത സൃഷ്ടിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വേറിട്ട അവാര്‍ഡ് പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് വൈറ്റ് ഹൗസും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. മാധ്യമങ്ങളുമായി എന്നും പിണങ്ങി നില്‍ക്കുന്ന ട്രംപ് മാധ്യമങ്ങള്‍ക്ക് തന്നെയാണ് അവാര്‍ഡ് നല്‍കാന്‍ ഒരുങ്ങുന്നതും. കള്ളന്മാരും അഴിമതിക്കാരുമായ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുകളാണ് ഈ മാസം 8ന് ട്രംപ് പ്രഖ്യാപിക്കുന്നത്. ഫേക്ക് ന്യൂസ് ട്രോഫി എന്നാണ് അവാര്‍ഡിന് ട്രംപ് പേര് നല്‍കിയിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച വിവരം ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്.

ഒട്ടും സത്യസന്ധതയില്ലാത്ത റിപ്പോര്‍ട്ടിങ്, മോശം റിപ്പോര്‍ട്ടിങ്, വ്യാജ വാര്‍ത്ത തുടങ്ങി വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയം മുതല്‍ സ്ഥിരം മാധ്യമങ്ങളുമായി ഏറ്റുമുട്ടലില്‍ ആയിരുന്ന ട്രംപ് അധികാരമേറ്റതിന് ശേഷവും സ്ഥിതി തുടര്‍ന്നു. സിഎന്‍എന്‍, എബിസി ന്യൂസ്, ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം മാഗസിന്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലെ വാര്‍ത്തകളാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനായി പരിഗണിക്കുന്നത്. എന്നാല്‍ ട്രംപിനെ അനുകൂലിക്കുന്ന ഫോക്‌സ് ന്യൂസിനെ അവാര്‍ഡ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല.

കഴിഞ്ഞ നവംബര്‍ 27നാണു ഇത്തരം ഒരു അവാര്‍ഡിനെക്കുറിച്ച് ആദ്യമായി ട്രംപ് പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ എട്ടിന് ഇതിലേക്കു നോമിനേഷനുകള്‍ ക്ഷണിച്ചു അറിയിപ്പും കൊടുത്തു. ഏറ്റവും മികച്ച ഫേക്ക് വാര്‍ത്തക്ക് ‘കിങ് ഓഫ് ഫേക്ക് ന്യൂസ്’ ട്രോഫി നല്‍കും.

Print Friendly, PDF & Email

Related News

Leave a Comment