Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

ഡാളസില്‍ ഫ്ലൂ വ്യാപകം, മരണം ആറായി

January 4, 2018 , പി.പി. ചെറിയാന്‍

Flu armഡാളസ്: ഡാളസില്‍ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഫ്‌ളൂ വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ചൊവ്വാഴ്ച ഫ്ലൂ ബാധിച്ച ഒരാള്‍ മരിച്ചതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ആറായെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്മസ് ആഴ്ചയില്‍ മാത്രം ഫ്ലൂ വൈറസ് ബാധിച്ച 500 പേരിലധികമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതെന്ന് മെഥഡിസ്റ്റ് ഡാളസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലെസ്ലി ക്ലെയര്‍ പറഞ്ഞു.

ഗര്‍ഭിണികളും രോഗികളും കുട്ടികളും പ്രത്യേക പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്ലൂ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ അടുത്തുള്ള ഹെല്‍ത്ത് ക്ലിനിക്കുകളിലോ, ഡോക്ടര്‍മാരെയോ കാണണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുന്നതോടൊപ്പം പരിസര ശുചീകരണവും നടത്തണമെന്ന് ആരോഗ്യ വകുപ്പു നിര്‍ദേശിക്കുന്നു.

flu


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top