Flash News

പാകിസ്താനുമേല്‍ പിടിമുറുക്കി ഡൊണാള്‍ഡ് ട്രം‌പ്; താലിബാന്‍, ഹഖാനി ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ അമേരിക്ക് അതു ചെയ്യുമെന്ന്

January 6, 2018 , സ്വന്തം ലേഖകന്‍

trump0000വാഷിംഗ്ടണ്‍: ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലായ്മ ചെയ്യാന്‍ പാകിസ്തനോട് യുഎസ് നിര്‍ദേശം. താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ യുഎസ് ‘എല്ലാ വഴികളും’ പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കി. പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിയെടുപ്പിക്കാനാണ് യുഎസിന്റെ ശ്രമം.

സുരക്ഷാ സഹായമായി പാകിസ്താന് വര്‍ഷം തോറും നല്‍കി വരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്. പാകിസ്താനുമായി സുരക്ഷാ വിഷയം മാത്രമല്ല യുഎസ് ഉന്നയിക്കുന്നതെന്നും ഭീകരസംഘടനകളെ ഉന്‍മൂലം ചെയ്തില്ലെങ്കില്‍ യുഎസിന്റെ മുന്നില്‍ മറ്റുപല വഴികളുമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയിരുന്നു. 33 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റിയിട്ടും 15 വര്‍ഷമായി പാകിസ്താന്‍ യുഎസിനെ വിഡ്ഢികളാക്കിയെന്ന് പുതുവര്‍ഷ ട്വീറ്റില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഭീകരരുടെ സുരക്ഷിത താവളമായി മാറിയ പാകിസ്താനെ ഇനിയും സഹായിക്കുന്നതു തുടരാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

യുഎസിന്റെ സാമ്പത്തിക സഹായം മുടങ്ങാതിരിക്കാന്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദഅവ (ജെയുഡി) മേധാവിയുമായ ഹാഫിസ് സയീദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താന്‍ നീക്കം തുടങ്ങിയിരുന്നു. പക്ഷേ, ചെപ്പടിവിദ്യകളല്ല ആവശ്യമെന്ന സന്ദേശമാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. ‘ഭീകരതയുടെയും അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഏജന്റുമാരായ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന’ രാജ്യമായാണ് പാകിസ്താനെ ട്രംപ് വിശേഷിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top