മകനേക്കാള്‍ ചുള്ളനാകാന്‍ അച്ഛന്‍; അച്ഛനെ ചുള്ളനാക്കാന്‍ മകന്‍: മോഹന്‍‌ലാലും മകന്‍ പ്രണവും

lal-1ഒടിയന്‍ ലുക്കിലേക്ക് വരാന്‍ ശരീര ഭാരം കുറച്ച് ആകെ മെയ്ക് ഓവര്‍ നടത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിട്ടയായ വ്യായാമവും വര്‍ക്കൗട്ടുകളുമാണ് ഈ മാറ്റത്തിന് പിന്നില്‍. ഒടിയന്‍ ആകാന്‍ എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുകയാണ് താരം. ഇന്നിപ്പോള്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 5 ന് ആരംഭിക്കുമെന്നായിരുന്നു വിവരം.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന്‍ എഴുതുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഒടിയന്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് അഭിമാനിക്കുക തന്നെ ചെയ്യാം. ചിത്രത്തിന്റെ റിലീസ് എപ്പോള്‍ ആണെന്ന് തീരുമാനിച്ചിട്ടില്ല.

Print Friendly, PDF & Email

Related News

Leave a Comment