മസ്തിഷ്ക്കത്തില്‍ മാലിന്യം പേറി നടക്കുന്ന അല്പനാണ് വി.ടി. ബല്‍‌റാമെന്ന് എം. സ്വരാജ്

09-1515480463-balram-swarajവിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ എം. സ്വരാജ് എംഎല്‍എ. എകെജിക്കെതിരായ പരാമര്‍ശം കോണ്‍ഗ്രസിന്റെ നാലാള്‍ അറിയാവുന്ന ആരും ഇതിനെ ന്യായികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തള്ളിപറഞ്ഞിട്ടുണ്ട്. ഇതു നല്ല കാര്യം തന്നെ. പക്ഷേ ഹീനമായ ആരോപണം ഉന്നയിച്ച ആള്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദേഹത്തെ തിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദേഹത്തിന്റെ പേരില്‍ നടപടി എടുക്കാനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനരോഷം മനസിലായിട്ടുണ്ട്. ബല്‍റാം ഇനിയും ഇത് കലയായി സ്വീകരിക്കും.

ഇതു തിരുത്തപ്പെടേണ്ടത് തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബല്‍റാമിനെ തിരുത്താന്‍ കഴിയില്ല. ബല്‍റാം മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നില്‍ക്കുന്ന അല്‍പനാണ്. മണ്‍മറിഞ്ഞ് പോയ മഹാരഥനായ നേതാവിനെതിരെ ആരോപണം ഉന്നയിക്കുകയല്ല അദേഹം ചെയ്തത്. കള്ളം പറയാന്‍ മടിയില്ലാത്ത… എന്ത് ഹീനകാര്യവും പറയാന്‍ മടിയില്ലാത്ത.. ഈ കാലഘട്ടത്തില്‍ നിരോധിക്കപ്പെടേണ്ട മനുഷ്യനാണ് ബല്‍റാമെന്നും എം. സ്വരാജ് വ്യക്തമാക്കി. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് സ്വരാജിന്റെ അഭിപ്രായപ്രകടനം.

മഹാത്മഗാന്ധി ബാലപീഡനം നടത്തിയാല്‍ ചെറിയ കാര്യമാണെന്നന് നിങ്ങള്‍ പറയുമോ. നെഹ്രു നടത്തിയാല്‍ നിങ്ങള്‍ പറയുമോ. അത് ചിന്തിക്കാന്‍ പാടില്ലാത്ത കാര്യമാണ്. എകെജി ആരാണെന്ന് അറിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞുകൊടുക്കണം. ഗുരുവായൂര്‍ സത്യാഗ്രഹം, അമരാവതി, തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. എകെജിയുടെ കാര്യവുമായി ചേര്‍ത്തുവെക്കേണ്ടതാണോ മന്‍മോഹന്‍ സിങ്ങിന്റെ കാര്യം. നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്ന പദപ്രയോഗം നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷെ അതിനുള്ള വേദി ഇതല്ല. രാഷ്ട്രീയ വിയോജിപ്പ് ചര്‍ച്ച ചെയ്യുന്നതിന് പകരം തോന്ന്യാസം പറയുകയാണ് ചെയ്യുന്നത്. സമാനതിയില്ലാത്ത സംഭവമാണ് ഇത്. രാഷ്ട്രീയം സംശുദ്ധമായി കൊണ്ടിരിക്കുകയാണ്. പണ്ട് നിയമസഭയില്‍ മുണ്ടുപൊത്തിക്കാണിച്ചു. അതൊന്നും ഇപ്പോഴും ഇല്ലല്ലോ.

വിടി ബല്‍റാം മാത്രമാണ് അതുപറയുകയുള്ളു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അനുഭവം വിടി ബല്‍റാമിന് ഇല്ല. ജയില്‍ സിനിമയിലേ കണ്ടിട്ടുള്ളൂ. വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി രോമത്തിന് പോറലേറ്റിട്ടില്ല. മറ്റ് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പറ്റി പറയില്ല. വെള്ളത്തില്‍ ജീവിക്കുന്ന ജീവി, കരയില്‍ ജീവിക്കുന്ന ജീവി എന്നിങ്ങനെ പറയുന്ന പോലെ ഫെയ്സ്ബുക്കില്‍ മാത്രം പിച്ച വെച്ച് നടന്നുവന്ന ഒരാളാണ്. ഇദ്ദേഹത്തിന് അനുഭവമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊടുക്കണം. അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാല്‍ അങ്ങനെയാവുമായിരുന്നില്ല.

Print Friendly, PDF & Email

Leave a Comment