മുക്കം: 1979 ല്‍ സ്ഥാപിതമായ ഗോതമ്പറോഡ് അല്‍മദ്റസത്തുല്‍ ഇസ്ലാമിയ 38-ാം വാര്‍ഷികത്തിന്റെ നിറവില്‍. ‘നിദാ മഅ്വ'(മഅ്വ വിളിക്കുന്നു) എന്ന പേരില്‍ നാല് ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷികാഘോഷം ജനുവരി 10 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രണ്ടുദിവസത്തെ പ്രഭാഷണ പരമ്പരയില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ റെക്ടര്‍ ഇല്യാസ് മൗലവി, ശിഹാബുദ്ദീന് ഇബ്നു ഹംസ എന്നിവര്‍ സംസാരിക്കും.
ജനുവരി 12 ന് 4.30 മുതല്‍ 38 വര്‍ഷത്തിനിടയില്‍ മദ്റസയില്‍ പഠിച്ചിറങ്ങിയ ആയിരത്തോളം പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരിക്കല്‍ കൂടി ഒത്തുകൂടുന്ന കുടുംബസംഗമം നടക്കും. വി.പി ശൗക്കത്തലി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പ്രഥമ പ്രധാനാധ്യാപകന് കെ.എന്‍ അലി മൗലവി അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ പി.കെ അബ്ദുല്ലാഹി, ഹംസ മൗലവി ലക്കിടി, എ.അബൂബക്കര്‍ മുറമ്പാത്തി തുടങ്ങിയവര്‍ പങ്കെടുക്കും. മദ്റസാ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ പ്രഖ്യാപനം പ്രധാനാധ്യാപകന് പി.പി ശിഹാബുല്‍ ഹഖ് നിര്‍വഹിക്കും.
ജനുവരി 13ന് വൈകു. 7 ന് പൊതുസമ്മേളനം മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. എം. സിബ്ഹത്തുല്ല, എം.എ അബ്ദുസ്സലാം മാസ്റ്റര്‍ സംബന്ധിക്കും. നൂറോളം കലാകാരന്മാര് അണിനിരക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് സ്റ്റേജ് ഷോ ‘അണയാത്ത കനലുകള്‍’ അരങ്ങേറും.