Flash News

ഫോമയുടെ കിരീടത്തില്‍ ഒരു പൊന്‍‌തൂവല്‍ കൂടി ചാര്‍ത്തി വിമന്‍സ് ഫോറം; നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

January 10, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

9Z0A1323ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ആവേശമായി മാറിയ FOMAA-യുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക) കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ് ഫോമ വിമന്‍സ് ഫോറം.

കേരളത്തില്‍ നിന്ന് അമേരിക്കയിലെക്ക് കുടിയേറി ജീവിതം കെട്ടിയുയര്‍ത്തിയ ബഹുഭൂരിഭാഗം മലയാളികളുടെയും ചരിത്രം പരിശോധിച്ചാല്‍ ഒരു സത്യം മനസ്സിലാകും. ഒരു കുടുംബത്തില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ എത്തിയവരില്‍ ഒരു നഴ്സ് ഉണ്ടാവും. ആ വ്യക്തിയുടെ പരിശ്രമം കൊണ്ട് രക്ഷപ്പെട്ട ഒരു കുടുംബവും കുറെ ബന്ധുമിത്രാദികളും ഉണ്ടാവും. ഈ ഒരു തിരിച്ചറിവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഫോമാ വിമന്‍സ് ഫോറം, കേരളത്തില്‍ പഠിക്കുന്ന സമര്‍ഥരായ 10 നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കുക എന്നൊരു ആശയം വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍ മുമ്പോട്ടു വെച്ചത്. ഫോമാ ചരിത്രത്തിലെ ആദ്യത്തെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറ ഈശോ അതിന് പരിപൂര്‍ണ്ണ പിന്തുണയും നല്‍കി.

ഫോമാ അംഗങ്ങളുടെ നിസീമമായ സഹകരണത്താല്‍ 10 പേര്‍ക്ക് എന്നുള്ളത്, ഓരോ ജില്ലയില്‍ നിന്നും ഒരു കുട്ടി എന്ന കണക്കില്‍ 14 കുട്ടികള്‍ക്ക് 50,000 രൂപ വീതവും, തൊട്ട് അടുത്ത മാര്‍ക്ക് ലഭിച്ച 7 കുട്ടികള്‍ക്ക് 25,000 രൂപ വീതം കൊടുക്കുവാന്‍ ഉള്ള പണം 45 ദിവസം കൊണ്ട് സ്വരൂപിച്ചു. 15,000 ഡോളര്‍ വെറും 45 ദിവസം കൊണ്ട് സ്വരൂപിക്കാന്‍ വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

കൊച്ചി പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ വിമന്‍സ് ഫോറം പ്രതിനിധികള്‍ ആയി ചെയര്‍പേഴ്‌സണ്‍ ഡോ: സാറ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ സംസാരിച്ചു. ഫോമയുടെ ചരിത്രത്തില്‍ ആദ്യമായിട്ട് സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വിമന്‍സ് ഫോറം നടത്തുന്നതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നു രേഖ നായര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയിലാണ് പണം ഒഴുകി എത്തിയത് എന്നവര്‍ കൂട്ടി ചേര്‍ത്തു. ഈ സംരംഭത്തില്‍ തങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും വിമന്‍സ് ഫോറത്തിന്റെ നന്ദി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു.

തുടര്‍ന്ന് കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തില്‍ വെച്ച് പൊതു സമ്മേളനം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. കൊച്ചി എം.എല്‍.എ. കെ ജെ മാക്‌സി, പ്രശസ്ത എഴുത്തുകാരി തനൂജ ഭട്ടതിരി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍:

50,000 രൂപ വീതം ലഭിച്ചവര്‍: നയന വര്‍ഗീസ് (കാസര്‍ഗോഡ്), ശീതള്‍ ടി (കണ്ണൂര്‍), നയന കുരിയന്‍ (വയനാട് ), അനുഷ ടി (കോഴിക്കോട്), ജിനു കെ ജെ (മലപ്പുറം), ജലീലാ ഫര്‍സാന (പാലക്കാട്), അഭിതനന്‍ ടി എന്‍ (തൃശ്ശൂര്‍), അഭിരാമി രാജന്‍ (എറണാകുളം), ജൂലിയ സ്റ്റീഫന്‍ (ഇടുക്കി), സൂര്യ പ്രസാദ് (കോട്ടയം), ചെല്‍സി റോസ് ചെറിയാന്‍ (ആലപ്പുഴ), അജീന ഹലീദ് (പത്തനംതിട്ട), അജനമോള്‍ കെ (കൊല്ലം), അനിത പി എസ് (തിരുവന്തപുരം).

25,000 രൂപ വീതം ലഭിച്ചവര്‍: അഞ്ജു എസ്.എല്‍ (തിരുവന്തപുരം), ഷഹാന എസ് ജെ (തിരുവന്തപുരം), ഡോണാമോള്‍ ജയമോന്‍ (കോട്ടയം), രഞ്ജിത രാജേന്ദ്രന്‍ (കോട്ടയം), പ്രജിത്ത എ പി (പാലക്കാട്), സ്‌നേഹാറാണി ജേക്കബ് (കണ്ണൂര്‍), ഏഞ്ചല്‍ റോയ് (കണ്ണൂര്‍).

ഫോമ കംപ്ലയന്‍സ് ബോര്‍ഡ് സെക്രട്ടറി ഗോപിനാഥ് കുറുപ്പ്, ഷിക്കാഗോ RVP ബിജി എടാട്ട്, ദിലീപ് വര്‍ഗ്ഗീസ്, ഷൈല പോള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 50,000 രൂപ നല്‍കി ഒരു കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്ത കുസുമം ടൈറ്റസ്, ദിലീപ് വര്‍ഗ്ഗീസ്, അനിയന്‍ ജോര്‍ജ്ജ്, സാറ ഈശോ, നന്ദിനി മേനോന്‍, ഹരി നമ്പൂതിരി, ഷൈല പോള്‍, രാമചന്ദ്രന്‍ നായര്‍, ജെമിനി തോമസ്, അനു സഖറിയ എന്നിവര്‍ക്കുള്ള പ്രത്യേക നന്ദി രേഖ നായര്‍ അറിയിച്ചു.

മറ്റു തുകകള്‍ നല്‍കി സഹായിച്ചവരോടുള്ള നന്ദിയും, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വള്ളിക്കളം, അഡ്വൈസറി ബോര്‍ഡ് ചെയര്‍ കുസുമം ടൈറ്റസ് , അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ലോന എബ്രഹാം എന്നിവരുടെ അഭാവത്തില്‍ അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍ക്ക് ഇവരുടെ ആശംസകളും തദവസരത്തില്‍ അറിയിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറ ഈശോ, സെക്രട്ടറി രേഖ നായര്‍, ട്രഷറര്‍ ഷീല ജോസ്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍ ഗ്രേസി ജെയിംസ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

9Z0A1315 9Z0A1376 9Z0A1434 9Z0A1440 New folder (2)Page_0


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top