ഒടിയനിലെ മോഹന്‍‌ലാലിനെ പ്രശംസിച്ച് അനുഷ്ക; മോഹന്‍‌ലാലിന്റെ മേയ്ക് ഓവര്‍ അതിഗംഭീരം

anushka-mohanlal-830x412മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്‌ക പ്രശംസിച്ചത്.

ഭാഗ്മതിയ്ക്ക് വേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്‌ക എത്തിയത്. കഥാപാത്ര പൂര്‍ത്തികരണത്തിനായി ചിത്രത്തില്‍ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നല്‍കിയത്. ‘തന്റെ ഈ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക അഭമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു. ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു. ഇരുപതു വര്‍ഷം മുമ്പുള്ള ലാലിനെപ്പോലെ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പുകഴ്ത്തല്‍. ഒടിയന്‍ മാണിക്യനാകാന്‍ വേണ്ടിയുള്ള കഠിന ശ്രമത്തിന്റെ ഭാഗമായിട്ടാണു മോഹന്‍ലാല്‍ തൂക്കം കുറച്ചത്.

എന്നാല്‍, ഇതിനുമുമ്പും സമാന വെല്ലുവിളികള്‍ നിറഞ്ഞ ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചിലര്‍ തൂക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഹെയര്‍സ്‌റ്റൈലിലും വസ്ത്രങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളൊഴിച്ചാല്‍ ലാല്‍ പഴയ ലാല്‍തന്നെയായി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഈ സമര്‍പ്പണത്തിനു പിന്നില്‍ സംവിധായകനിലുള്ള വിശ്വാസമാണെന്നു മോഹന്‍ലാലിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

‘നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ മുമ്പും മോഹന്‍ലാലിനോടു തടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും വഴങ്ങാതിരുന്ന ലാല്‍സാര്‍ കഥാപാത്രത്തിലും സംവിധായകന്‍ ശ്രീകുമാറിലുമുള്ള വിശ്വാസംകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിനു തയാറായത്’- സൂപ്പര്‍സ്റ്റാറിന്റെ അടുത്തയാള്‍ പറയുന്നു.

odiyan-mohanlal-20-1492710851 ദിവസം കഠിനവ്രതത്തോടെ നടത്തിയ പരിശീലനത്തിനൊടുവില്‍ 18 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോക നിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലപ്പിക്കുന്നതും ഇവരാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും പരിശീലന സമയത്ത് ഒപ്പമുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറോളം പരിശീലനം തുടരും. തുടര്‍ന്നു ചെന്നൈയിലേക്കും മടങ്ങി. ഒടിയന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്ന ജനുവരി 5നു തുടങ്ങും. പാലക്കാട്ടെ ചിത്രീകരണമാകും ഇനി നടക്കുക. പേരുകൊണ്ടും രൂപം കൊണ്ടും പുലിമുരുകനുശേഷം വമ്പന്‍ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്ന ചിത്രംകുടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണു ചിത്രത്തിന്റെ തിരക്കഥ.

ഫാന്റസി ചിത്രമാകും ഒടിയനെന്ന് ആദ്യമേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രവാദമായ ഒടിവിദ്യ നടത്തുന്നവരെയാണ് ഒടിയന്‍ എന്നു വിളിക്കുക. കേരളത്തിലെ നാട്ടുമ്പുറ കഥകളില്‍ ഒടിയനെക്കുറിച്ച് ഒരുപാടു കഥകളും ലഭിക്കും. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്ത്രില്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. മാജിക്കല്‍ റിയലിസം എന്ന കഥാരൂപത്തിലാണു ചിത്രത്തോടുള്ള സമീപനം.

എന്നാല്‍, ഏറ്റവുമൊടുവില്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഭിമുഖത്തിലാണ് ഒടിയനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവച്ചത്. ഒടിയന്‍ മാണിക്യന്‍ എന്ന പേരിലെത്തുന്ന ലാല്‍, 30 മുതല്‍ 65 വയസുവരെയുള്ള വിവിധ കാലഘട്ടത്തിലൂടെ കടന്നു പോകുന്നതാണ്. ഒന്നിലേറെ ലുക്കുകളിലാണു ലാല്‍ പ്രത്യക്ഷപ്പെടുക. ഒടിവിദ്യയില്‍ അഗ്രഗണ്യനായ മാണിക്യന്‍ മികച്ച അത്‌ലറ്റുകൂടിയാണ്. നാലുകാലില്‍ ഓടാനും സാധാരണക്കാരെക്കാള്‍ ഉയരത്തില്‍ ചാടാനും കഴിയും. ദേശീയ അവാര്‍ഡ് ജേതാവായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തില്‍ സ്റ്റണ്ട് ഒരുക്കുക. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സീനുകളാണ് ചിത്രത്തിന്റെ ആകര്‍ഷണമെന്നും ശ്രീകുമാര്‍ പറഞ്ഞു. അഞ്ചു സറ്റണ്ടുകളാണ് പീറ്റര്‍ഹെയ്ന്‍ സംവിധാനം ചെയ്യുക. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ടാകും.

മഞ്ജു വാര്യരാണു നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുക. കരുത്തുറ്റ കഥാപാത്രമാകും ഇതെന്നും സൂചനയുണ്ട്. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുക. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുക. ബിഗ്ബജറ്റ് ചിത്രത്തിനായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസാണ് പണം മുടക്കുക.

Print Friendly, PDF & Email

Related News

Leave a Comment