Flash News

കാനഡയില്‍ പുതിയതായി എത്തിയവര്‍ക്ക് സൗജന്യ ഏക ദിന ശില്പശാല

January 10, 2018

workshopflye-new1-1ടൊറോന്റോ : കാനഡായില്‍ പുതിയതായി കുടിയേറിയ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ വിഷയങ്ങളില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

എറ്റോബികോക്ക്‌ സിവിക് സെന്ററില്‍ ജനുവരി 27 ശനിയാഴ്ച രാവിലെ10 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ശില്‍പ്പശാല.

പ്രശസ്ത ഇന്റര്‍നാഷണല്‍ കരിയര്‍ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയില്‍ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാര്‍ഗങ്ങളും നിര്‍ദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നല്‍കുന്നതാണ്.

ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ചും സൈബര്‍ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ് “സൈബര്‍ ഗുരു” എന്ന് അറിയപ്പെടുന്ന സംഗമേശ്വരന്‍ മാണിക്യം അയ്യരുടെ നേതൃത്വത്തില്‍ നടക്കും.

കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍, അവരുടെ അവകാശങ്ങള്‍, കര്‍ത്തവ്യങ്ങള്‍, അവര്‍ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോന്‍ ശില്‍പ്പശാലയില്‍ അവതരിപ്പിക്കുന്നത്.

കൂടാതെ, സാമ്പത്തിക ഉപദേശങ്ങള്‍, സെറ്റില്‍മെന്റ് സര്‍വീസുകള്‍, ആരോഗ്യപരമായ ഭക്ഷണരീതികളും ജീവിതശൈലികളും തുടങ്ങിയ പുതിയ കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങള്‍ അതാത് മേഖലകളില്‍ പ്രാവീണ്യം നേടിയവര്‍ ഈ ശില്‍പ്പശാലയില്‍ അവതരിപ്പിക്കുന്നുണ്ട്.

കാനഡായില്‍ കുടിയേറി വിവിധ മേഖലകളില്‍ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ്‌വർക്കിംഗ് നടത്താനും ഈ ശില്‍പ്പശാലയില്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് ശില്പശാലക്ക് ചുക്കാന്‍ പിടിക്കുന്ന മാനേജിംഗ് ഡയറക്‌ടര്‍ മേരി അശോക് അറിയിച്ചു.

കാനഡയിലെ ഇമ്മിഗ്രേഷന്‍ – സിറ്റിസണ്‍ഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാന്‍സിംഗ് ഡാംസല്‍സാണ് ഈ സൗജന്യ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നത്. കലാ-സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ-ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍-പ്രോഫിറ്റ് സംഘടനയാണ് ഡാന്‍സിംഗ് ഡാംസല്‍സ്.

ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.ddshows.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബസ്/ ട്രെയിന്‍ ടിക്കറ്റുകളും, ഭക്ഷണവും ശില്പശാലക്കു വേണ്ട സാധന-സാമഗ്രികളും സൗജന്യമായി ലഭിക്കും.

ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 3 ന് ടൊറോന്റോ സിറ്റി ഹാളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ സെലിബ്രേഷന്റെ കിക്ക്‌ ഓഫും നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിഷ്ണു 416 890 9947, സലോമി 416 420 7803, ബാലാജി 647 675 5432, യുവറാണി 647 632 9301, തമിഴ് സെല്‍വന്‍ 905 783 3468.

ജെയ്‌സണ്‍ മാത്യു

workshopflye-new1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top