Flash News

സാഹചര്യം ഒത്തുവരുമ്പോള്‍ ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് ട്രം‌പ്

January 11, 2018

trump-kim-1111-7വാഷിംഗ്ടണ്‍:  സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിനോടാണ് ട്രംപിന്റെ പ്രതികരണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മൂണ്‍ ജെ-ഇന്‍ ട്രംപിനെ ഫോണില്‍ അറിയിച്ചിരുന്നു. കൂടാതെ രണ്ടുവര്‍ഷത്തിനുശേഷം ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ സഹായിച്ച ട്രംപിന് അവര്‍ നന്ദിയുമറിയിച്ചു.

ഉത്തര കൊറിയയുടെ നേതാവുമായി ചര്‍ച്ചയ്ക്കു താന്‍ തയാറാണെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ‘കൊച്ചു റോക്കറ്റ് മനുഷ്യനു’മായി ചര്‍ച്ചയ്ക്കു താന്‍ സദാസമയവും സന്നദ്ധനാണെന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കു ചില വ്യവസ്ഥകളുണ്ടെന്നു പറഞ്ഞ ട്രംപ്, അവ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി ഒന്‍പതു മുതല്‍ 25 വരെ ദക്ഷിണ കൊറിയയിലെ പ്യൂങ്‌ചോങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. രണ്ടു വര്‍ഷത്തിനുശേഷം ഇരു കൊറിയകളും തമ്മിലുള്ള ഹോട് ലൈന്‍ ബന്ധം അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു. ഉത്തര കൊറിയയെ എപ്പോഴും പ്രകോപിപ്പിക്കാറുള്ള യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ ശീതകാല ഒളിംപിക്‌സ് തീരുംവരെ നിര്‍ത്തി വയ്ക്കാനും യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top