രണ്ടു വയസ്സുമുതല്‍ ഇരുപത്തിയൊമ്പത് വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇരുട്ടുമുറിയില്‍ വര്‍ഷങ്ങളോളം പൂട്ടിയിട്ടു; ഒരു കുട്ടി രക്ഷപ്പെട്ട് പോലീസിലറിയിച്ചു; മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു

parentsലോസ് ആഞ്ജല്‍സ്: വിവിധ പ്രായത്തിലുള്ള 13 മക്കളെ വീട്ടിലെ വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടുകയും ചങ്ങലയ്ക്കിടുകയും ചെയ്തു. രണ്ട് വയസു മുതല്‍ 29 വയസു വരെ പ്രായമായ 13 പേരെയാണ് പൊലീസ് ലോസ് ആഞ്ജല്‍സില്‍ നിന്ന് 5കിമി അകലെ പെറിസില്‍ നിന്ന് കണ്ടെത്തിയത്. 57കാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നീ ദമ്പതികളുടെ മക്കളെയാണ് പൊലീസ് ഇവരുടെ വീട്ടിലെ മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് കണ്ടെടുക്കുമ്പോള്‍ പലരും പട്ടിണിക്കോലങ്ങളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.

കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടങ്കില്‍ നിന്ന് രക്ഷപ്പെട്ട് വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് മറ്റ് 12 പേരെയും പുറത്തെത്തിച്ച് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

സഹായം അഭ്യര്‍ഥിച്ചെത്തിയ 17 വയസ്സുകാരിയെ കണ്ടാല്‍ 10 വയസുമാത്രമേ തോന്നിക്കൂവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും ഈ കൂട്ടത്തിലുണ്ടായിരുന്നു.

la-me-ln-perris-children-shackled-20180115പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഉള്‍ഭാഗം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡേവിഡ് ടര്‍പിന്റെ രക്ഷിതാക്കളായ ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും മകനും മരുമകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ജെയിംസ് ടര്‍പിന്‍ അറിയിച്ചു. കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ടര്‍പിന്‍ പറഞ്ഞു. എത്രനാളായി കുട്ടികളെ ഇത്തരത്തില്‍ താമസിപ്പിക്കന്നതെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment