ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം വര്‍ണ്ണാഭമായി

Image00001ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ അത്യന്തം വര്‍ണ്ണോജ്ജ്വലമായി. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോള്‍ ഗാനങ്ങളാല്‍ ആഘോഷാന്തരീക്ഷം മുഖരിതമായി. പൊതുയോഗത്തില്‍ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതില്‍ ഏവരേയും സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു. എച്ച്.കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. അക്കരപ്പച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു.

സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. എബ്രാഹം വാഴപ്പിള്ളി സംവിധാനം ചെയ്ത് അക്കരപച്ച താരം ജോസുകുട്ടി മുഖ്യകഥാപാത്രമായി സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച സ്കിറ്റ് മികവുറ്റതായിരുന്നു. പ്രശസ്ത നര്‍ത്തകി ശിങ്കാരി സംവിധാനം ചെയ്ത് അവതരിപ്പിച്ച കിഡ്‌സ് ക്ലബ്ബിന്റെ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. ഫൊറാന എക്സലന്‍സ് അവാര്‍ഡുകളും അക്കാഡമിക് മികവിനുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

2018-ലേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി. പുതിയ പ്രസിഡന്റ് തോമസ് കൊരട്ടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ഷാജി ചക്കുങ്കല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു. മിക്ഷേല്‍ പള്ളിക്കിഴക്കേതില്‍ നവ്യ മഠത്തില്‍താഴെ എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. സൈമണ്‍ തോട്ടപ്ലായ്ക്കല്‍ നന്ദി പ്രസംഗം നടത്തി.

Image00002 Image00003 Image00004 Image00005 unnamed

Print Friendly, PDF & Email

Related News

Leave a Comment