Flash News

ഫാമിലി കോണ്‍ഫറന്‍സ് ഫിനാന്‍സ്-സുവനീര്‍ കമ്മിറ്റികള്‍ സജീവമായി

January 19, 2018 , രാജന്‍ വാഴപ്പള്ളില്‍

group1ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ് & സുവനീര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫാമിലി കോണ്‍ഫറന്‍സ് മിനിസ്ട്രിയുടെ ചാലകശക്തിയായ ഫിനാന്‍സ് – സുവനീര്‍ കമ്മിറ്റിയാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തനമായത്.

എബി കുറിയാക്കോസ് (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ്റ്ചെസ്റ്റര്‍) ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി ചെയര്‍, ഡോ. റോബിന്‍ മാത്യു, (സെന്റ് ബസേലിയോസ് ഗ്രിഗറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് ന്യൂജേഴ്സി), സുവനീര്‍ ചീഫ് എഡിറ്ററായും ഉള്ള കമ്മിറ്റിയില്‍ ഭദ്രാസനത്തിലെ വിവിധ ഇടവേളകളില്‍ നിന്നായി ഇരുപത്തി മൂന്നില്‍ പരം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

group2ഐസക് ചെറിയാന്‍ (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ന്യൂയിങ്ങ്ടണ്‍) കെ ജി ഉമ്മന്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓറഞ്ച്ബര്‍ഗ്) കുര്യാക്കോസ് (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്സ്) തര്യന്‍ ടറന്‍സന്‍ തോമസ് (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, വെസ്റ്റ്ചെസ്റ്റര്‍, പോര്‍ട്ട് ചെസ്റ്റര്‍) ജിയോ ചാക്കോ, (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് റോക്ക്‌ലാന്റ്) തോമസ് വര്‍ഗീസ് (സജി) (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എല്‍മോണ്ട്) ഫിലിപ്പോസ് സാമുവേല്‍ (സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ലവിന്‍ടൗണ്‍), ജോണ്‍ മത്തായി (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബെന്‍സലേം) രഞ്ജു പടിയറ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫിലാഡല്‍ഫിയ), കൃപയ വര്‍ഗീസ് (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫിലാഡല്‍ഫിയ), ഡോ. സാബു പോള്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍), എറിക് മാത്യു (സെയിന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബാള്‍ട്ടിമോര്‍, മെരിലാന്റ്), ആല്‍വിന്‍ ജോര്‍ജ് (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വെസ്റ്റ് സെയ്‌വില്‍), ജിജി അലക്സാണ്ടര്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, നോര്‍ത്തേണ്‍ വിര്‍ജീനിയ), സണ്ണി വര്‍ഗീസ് (സെന്റ് സ്റ്റീഫന്‍ മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ്‌ലാന്റ് പാര്‍ക്ക്), ഫെബി സൂസന്‍ ജോണ്‍ (സെന്റ് ബസേലിയോസ് ഗ്രീഗറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പ്ലെയിന്‍‌ഫീല്‍ഡ്), മാത്യു ശാമുവേല്‍ (സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി), സുനീഷ് വര്‍ഗീസ് (സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പ്ലെയിന്‍ ഫീല്‍ഡ്), മിന്‍സാ വര്‍ഗീസ് (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, റാലീഗ് നോര്‍ത്ത് കരോലിന).

ഫിനാന്‍സ് & സുവനീര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കോഓര്‍ഡിനേറ്റര്‍ ഫാ ഡോ. വര്‍ഗീസ് എം ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജയ്സണ്‍ തോമസ് ഇവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും മാര്‍ഗദര്‍ശനത്തിലുമാണ്.

കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് എല്ലാ ഭദ്രാസന ജനങ്ങള്‍ക്കും പങ്കെടുക്കത്തക്ക രീതിയില്‍ രജിസ്ട്രേഷന്‍ ഫീസ് ആകര്‍ഷകമായ നിരക്കില്‍ കൊടുക്കുവാനായി തിരുമാനിച്ചതിന്റെ വെളിച്ചത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഫണ്ട് ശേഖരണാര്‍ത്ഥം ഒരു ഗ്രാന്‍ഡ് റാഫിള്‍ നടത്തുന്നതാണ്. റാഫിള്‍ നറുക്കെടുപ്പ് കോണ്‍ഫറന്‍സ് വേദിയില്‍ ജൂലൈ 19നു നടക്കും.

group3ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളും സന്ദര്‍ശിക്കണമെന്നാണ് കമ്മിറ്റിയുടെ ആഗ്രഹം. റാഫിള്‍ ടിക്കറ്റ് കമ്മിറ്റി അംഗങ്ങള്‍ വഴിയും ഇടവക സന്ദര്‍ശനം വഴിയും നടത്തുന്നതാണ്. ഏകദേശം രണ്ടായിരം ടിക്കറ്റുകള്‍ വിറ്റഴിക്കുവാനാണ് തീരുമാനം. ടിക്കറ്റ് ഒന്നിന് നൂറു ഡോളര്‍.

റാഫിളിന്റെ ഒന്നാം സമ്മാനം മെഴ്സിഡസ് ബെന്‍സ് GL 250 SUV ആണ്, ഏകദേശം നാല്പത്തിനായിരും ഡോളര്‍ വിലയുണ്ട്, രണ്ടാം സമ്മാനമായ എണ്‍പതു ഗ്രാം സ്വര്‍ണ്ണം, ഏകദേശം അയ്യായിരം ഡോളര്‍ വിലയുള്ളതാണ്, അത് രണ്ടു പേര്‍ക്കായി ലഭിക്കും, മൂന്നാം സമ്മാനമായ ഐഫോണ്‍ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മൂന്നപേര്‍ക്ക് ലഭിക്കും.

ഫാമിലി ആന്‍ഡ് യുത്ത് കോണ്‍ഫറന്‍സില്‍ പ്രൗഢഗംഭീരമായ ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നതായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യത്തക്ക രീതിയില്‍ ക്രമീകരണം നടത്തിവരുന്നു. ആയതിലേക്കുള്ള പരസ്യങ്ങള്‍ സ്വീകരിക്കുവാന്‍ തുടങ്ങി. ആത്മീയത ഉള്‍കൊള്ളുന്ന ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, കാര്‍ട്ടൂണ്‍, കൂടാതെ വിവിധ ആല്‍മീയ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍, എന്നിവയും ആശംസകളും സ്വീകരിക്കുന്നതാണ്. സുവനീറിന്റെ പരസ്യങ്ങള്‍ നല്‍കുന്നതിന് ഡോ. റോബിനുമായി ബന്ധപ്പെടുക. ഫോണ്‍ (732 543 4621), മെയില്‍ mathewrobin360@mail.com .

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി കുറിയാക്കോസ് (ഫിനാന്‍സ് മാനേജര്‍) 845 380 2696, kuriakoseeby@gmail.com
Website: www.fyconf.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top