Flash News

വർഗീയ ഫാഷിസ്റ്റ് കാലത്ത് സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക: കെ എം ഷെഫ്രിന്‍

January 22, 2018 , നസീഹ പി

_MG_8571മലപ്പുറം: വര്‍ഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാര്‍ രാഷ്ട്രിയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി യുവജനങ്ങള്‍ സംഘടിച്ച് മുന്നേറണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷെഫ്രിന്‍ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ കാമ്പസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിലൂടെ ഉയര്‍ന്നു വന്ന് ജിഗ്നേഷ് മേവാനിയിലൂടെ ശക്തിപ്പെട്ട പുതു രാഷ്ട്രീയ മുന്നേറ്റത്തെയാണ് കേരളിയ കാമ്പസുകളിലും തെരുവുകളിലും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധീകരിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്റഫ് കെ. കെ പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസിം സുല്‍ത്താന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബാ റസാഖ് ,ജില്ലാ ജനറല്‍ സെക്രട്ടറി ജസീല്‍ മമ്പാട് വിവിധ സെഷനില്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഫാറൂഖ് ശാന്തപുരം സമാപന പ്രസംഗം നിര്‍വ്വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top