Flash News

അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന താലിബാന്‍ നേതാക്കളെ ഉടന്‍ പിടികൂടണമെന്ന് പാകിസ്താനോട് അമേരിക്ക

January 23, 2018

Taliban militants seize 15 officials in northern Afghanistan

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും അതിര്‍ത്തിപ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താലിബാന്‍ നേതാക്കളെ എത്രയും പെട്ടെന്‍ പിടികൂടണമെന്ന് പാകിസ്താന് യുഎസിന്റെ താക്കീത്. പാക് മണ്ണില്‍ താലാബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പക്കണമെന്നും വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കി. കാബൂളിലെ ഇന്റര്‍ കോണ്ടിനെറ്റല്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന് പിന്നലെയാണ് പാകിസ്താന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

താലിബാന്‍ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് തങ്ങള്‍ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക് മണ്ണില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്തുണ നല്‍കുന്നതിന് പകരം തടയുകയാണ് വേണ്ടെതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആക്രമണത്തില്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച അഫ്ഗാന്‍ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും. ശത്രുക്കളെ തുടച്ച് നീക്കുന്നത് വരെ പോരാട്ടം തുടരും. ലോകത്തേക്ക് ഭീകരവാദം കയറ്റി അയക്കുകയാണ് താലിബാനെന്നും സാന്‍ഡേസ് പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top