- Malayalam Daily News - https://www.malayalamdailynews.com -

ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Lalcares-bahrain-medical-camp (2)ബഹ്‌റൈന്‍: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍ കെയെഴ്സിന്റെ ആഭിമുഖ്യത്തില്‍ ഹിദ്ദ്, ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പായിരുന്നു ഇത്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നടന്ന ഈ ക്യാമ്പില്‍ ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പില്‍ പതിവ് പരിശോധനകള്‍ കൂടാതെ ദന്തപരിശോധനയും ലഭ്യമായിരുന്നു. ദാര്‍ അല്‍ ഷിഫ ജനറല്‍ മാനേജര്‍ അഹമദ്‌ ഷമീര്‍, മാര്‍ക്കറ്റിംഗ് & ബിസിനസ്‌ ഡവലപ്പ്മെന്റ് മാനേജര്‍ മുഹമ്മദ്‌ രജുല്‍, ഡോ. സുജയ്, ഡോ. സ്മിത, ഡോ. പ്രിന്‍സ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ലാല്‍ കെയെഴ്സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ഷൈജു, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളായ ടിറ്റോ, പ്രജില്‍, അരുണ്‍ തൈക്കാട്ടില്‍, മണിക്കുട്ടന്‍, അരുണ്‍ നെയ്യാര്‍, ഹരികൃഷ്ണന്‍, രാജു, അജീഷ്, സോനു, വൈശാഖ്, ഗോപേഷ്, സുബിന്‍, നന്ദന്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Lalcares-bahrain-medical-camp (1) Lalcares-bahrain-medical-camp (5)


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]