വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ഫോണ്‍ ചോര്‍ത്തല്‍ നടപടികള്‍ക്ക് തടയിടാന്‍ അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി യുഎസ്. ഏറ്റവും താഴേനിലയില്‍ നിന്നാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏഴോ എട്ടോ മാസം കൊണ്ടുമാത്രമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പുറത്ത് നിന്നുള്ള ഒരാള്‍ക്ക് പോലും കടന്നുകയറാന്‍ സാധിക്കാത്ത നെറ്റ്വര്‍ക്ക് നിര്‍മ്മിക്കണമെന്നാണ് കരുതുന്നത്. ചൈനക്കാര്‍ നെറ്റ്വര്‍ക്കിലേക്ക് കടന്നുകയറരുതെന്നും 5ജി വരിക്കാരല്ലത്തവര്‍ക്ക് യുഎസില്‍ യാതൊന്നും ചെയ്യാന്‍ സാധിക്കരുതെന്നുമാണ് വിലയിരുത്തലെന്നും ഉദ്യോഗസ്ഥന് അറിയിച്ചു.
ഉത്തര കൊറിയ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി കണക്കാക്കിയിരിക്കുന്നത് യുഎസിനെയാണ്. അമേരിക്ക മുഴുവന്‍ ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകളാണ് ഇവര്‍ പരീക്ഷിച്ചിരിക്കുന്നത്. കൂടാതെ യുഎസിനെ ഏതുവിധേനയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഉത്തര കൊറിയ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക തലത്തില്‍ ഇടപെടാനുള്ള നീക്കത്തിന് തടയിടാനുള്ള യുഎസ് നീക്കം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news