Flash News

പരോക്ഷ നികുതിദായകരില്‍ 50% വര്‍ദ്ധന; ജി.ഡി.പിയുടെ 60% ആഭ്യന്തര വ്യാപാരം

January 29, 2018 , പി. ശ്രീകുമാര്‍

thequint2017-1288d43844-68d5-4899-b7cc-6fb19839b35a134caad4-3afc-41e1-b33e-0fffb3f577f0ന്യൂഡല്‍ഹി: പഴയ നികുതി സമ്പ്രദായത്തില്‍ നിന്നും ജി.എസ്ടിയിലേക്ക് വ്യാപാരമേഖലമാറിയതോടെ പരോക്ഷ നികുതിദായകരില്‍ 50ശതമാനം വര്‍ദ്ധനയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നതായി 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയുടെ 70% നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍കിട കമ്പനികളില്‍ നിന്നും ചരക്കുകള്‍ വാങ്ങുന്ന ചെറിയ കമ്പനികളാണ് സ്വയം രജിസ്ട്രേഷന് മുന്നില്‍ വന്നിട്ടുള്ളവയില്‍ ഭൂരിഭാഗവും. മൊത്തം 9.8 ദശലക്ഷം വ്യാപാരികളാണ് ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് പഴയ സംവിധാനത്തെ അപേക്ഷിച്ച് 3.4 ദശലക്ഷം കൂടുതലാണ്.

ഫയല്‍ ചെയ്ത റിട്ടേണുകളുടെ അടിസ്ഥാനത്തില്‍ വിറ്റുവരവിന്‍റെയും ഉപഭോക്താക്കളുമായുള്ള വ്യാപാരത്തിന്‍റെയും അടിസ്ഥാനത്തിലുള്ളത് മൊത്തത്തിന്‍റെ 17% മാത്രമാണ്. ബഹുഭൂരിപക്ഷം വരുന്ന അതായത് 30-34%വും ബിസിനസ് ടു ബിസിനസും കയറ്റുമതിയുമായി ബന്ധപ്പെട്ടവയാണ്. ജി.എസ്.ടി പരിധിക്ക് താഴെയുള്ളവര്‍ 1.7%വുമുണ്ട്. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ 13%ത്തോളം കാര്‍ഷികേതര സംരംഭങ്ങളാണ്. മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി രജിസ്ട്രേഷനുള്ളത്. പഴയ നികുതി സമ്പ്രദായവുമായി തട്ടിച്ചുനോക്കുമ്പോള്‍ യു.പിയിലും പശ്ചിമബംഗാളിലും ജി.എസ്.ടി രജിസ്ട്രേഷനില്‍ വലിയ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്. ഓരോ സംസ്ഥാനത്തിന്‍റെയും സമ്പദ്ഘടനയുടെ അടിസ്ഥാനത്തിലാണ് അവയുടെ ജി.എസ്.ടിയുടെ അടിത്തറ എന്നത് അടിവരയിടേണ്ടകാര്യവുമാണ്.

കയറ്റുമതി സംബന്ധിച്ച പരിശോധന വ്യക്തമാക്കുന്നത് ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍, അതായത് മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട്, തെലുങ്കാന എന്നിവ ഇന്ത്യയുടെ കയറ്റുമതിയുടെ 70%വും കൈയാളിയെന്നതാണ്. കയറ്റുമതിയും സംസ്ഥാനങ്ങളുടെ ജീവിതനിലവാരവും തമ്മില്‍ പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതായി സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍വേ ഇന്ത്യയുടെ സംസ്ഥാനാന്തര വ്യാപാരം ജി.ഡി.പിയുടെ 30-50 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജി.എസ്.ടി കണക്കുകളുടെ അടിസ്ഥാനത്തില്‍ അത് ജി.ഡി.പിയുടെ 60 ശതമാനായി വര്‍ദ്ധിച്ചുവെന്നും കാണാം.

യു.എസ്, ബ്രസില്‍, മെക്സികോ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവാണെന്നും സര്‍വേ വ്യക്തമാക്കുന്നു. സാമൂഹികസുരക്ഷ സംവിധാനങ്ങള്‍ ശക്തമായതോടെ ഇന്ത്യയുടെ ഔപചാരിക കാര്‍ഷികേതര ശമ്പളപട്ടിക പ്രതീക്ഷിച്ചിരുന്നതിലും വളരെ വലുതായി. ഈ മേഖലയില്‍ 31% വര്‍ദ്ധന സര്‍വേ പറയുന്നു.

“ജി.എസ്.ടിയിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ഒരു നവ ആവേശമുണര്‍ത്തുന്ന വിഹഗവീക്ഷണം” എന്ന അദ്ധ്യായം റവന്യു ന്യൂട്ടറല്‍ റേറ്റി(ആര്‍.എന്‍.ആര്‍) നെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ആര്‍.എന്‍.ആര്‍ കമ്മിറ്റി 68.8 ലക്ഷം കോടി രൂപയും ജി.എസ്.ടി കൗണ്‍സില്‍ 65.8 ലക്ഷം കോടിയുമാണ് നികുതി അടിത്തറയായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍(കയറ്റുമതി ഒഴികെയുള്ളത്) വ്യക്തമാക്കുന്നത് 65-70 ലക്ഷം കോടി രൂപയാണ് ഇതെന്നാണ്. രണ്ടു മുന്‍ വിലയിരുത്തലുകള്‍ക്കും അടുത്തുവരുന്നുണ്ട് ഇത്. ആദ്യത്തെ കുറച്ച് മാസങ്ങളുടെ പിരിവിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അത് ശരാശരി 15.6 ശതമാനമാണ്.അതുകൊണ്ട് ആര്‍.എന്‍.ആര്‍ കമ്മിറ്റി വിലയിരുത്തിയതുപോലെ ഏകനികുതി നിരക്ക് സംരക്ഷിക്കുന്ന റവന്യു ന്യൂട്രാലിറ്റി റേറ്റ് 15 -16% മായിരിക്കും.

2017-18 ലെ പിങ്ക് സാമ്പത്തിക സര്‍വെ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു

ന്യൂഡല്‍ഹി: ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ ഗവണ്‍മെന്‍റിന്‍റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്ന് പാര്‍ലമെന്‍റില്‍ ഇന്ന് സമര്‍പ്പിച്ച 2017-18 ലെ സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന നല്കുന്ന സാമ്പത്തിക സര്‍വെയില്‍ മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ലിംഗ പദവിക്ക് ഇന്ത്യ നല്കുന്ന മുന്‍ഗണനയും, അതിന്‍റെ ഭാവി സ്വാധീനങ്ങളുമാണ് വിലയിരുത്തുന്നത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ വര്‍ഷത്തെ സര്‍വെ പിങ്കു നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.

പരമ്പരാഗതമായി തന്നെ ലിംഗ സമത്വം ബഹുമുഖ വിഷയമാണ് എന്ന് സര്‍വെ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ, പങ്കാളിത്തം, ശാക്തീകരണം എന്നിവ പ്രതിഫലിപ്പിക്കുന്ന ലിംഗ പദവിയുടെ മൂന്നു മാനങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. പ്രാതിനിധ്യം ( ഉത്പാദനം, ശേഷിയുടെയും സമയത്തിന്‍റെയും വ്യയം, ഗാര്‍ഹിക ജോലികള്‍, യാത്രകള്‍, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍) നിലപാട് (സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭാര്യത്വം, എത്ര പെണ്‍- ആണ്‍ മക്കള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍) ഫലങ്ങള്‍ (ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന, സ്ത്രീകളുടെ ജോലി, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, വിദ്യാഭ്യാസ നിലവാരം, വിവാഹ പ്രായം, ആദ്യ പ്രസവ പ്രായം, സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികവും ലൈംഗീകവുമായ അതിക്രമങ്ങള്‍) എന്നിവയാണ് അവ.

കഴിഞ്ഞ 10 -15 വര്‍ഷമായി സ്ത്രീകളെ സംബന്ധിക്കുന്ന പ്രാതിനിധ്യം, നിലപാട്, ഫലങ്ങള്‍ എന്നിവയില്‍ ഇന്ത്യ 17 -ല്‍ 14 സൂചകങ്ങളിലും പുരോഗതി കൈവരിച്ചിരിക്കുന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ ഏഴു മേഖലകളില്‍ മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ വളരെ മുന്നിലുമാണ്. സാമ്പത്തികമായി ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ തോതിലുള്ള പുരോഗതി കൈവരിക്കുന്നു എന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, പെണ്‍കുട്ടിക്കു മുന്‍ഗണന തുടങ്ങിയ ചില സൂചകങ്ങളില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു പിന്നിലാണ്.

എന്നാല്‍ ഇന്ത്യയില്‍തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിനു മാതൃകയായി ഇക്കാര്യത്തില്‍ മുന്നിലാണ്. അത്ഭുതകരമായ ഒരു വസ്തുത ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസനത്തില്‍ മുന്നിലാണെങ്കിലും സ്ത്രീകളുടെ പദവിയില്‍ പിന്നിലാണ്.

സ്ത്രീകളുടെ തുല്യ പദവി എന്നത് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്. ഇത് ഒരു വെല്ലുവിളിയായിട്ടാണ് സാമ്പത്തിക സര്‍വെ 2017 -18 ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിന് എല്ലാ ഗുണഭോക്താക്കളുടെയും കൂട്ടായ പരിശ്രമം വേണമെന്നും സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

ആണ്‍കുട്ടിക്കു നല്കുന്ന അമിത പ്രിയം പോലുള്ള സാമൂഹിക മുന്‍ഗണനകളില്‍ രാജ്യം ചില ഒത്തുതീര്‍പ്പുകള്‍ നടത്തണം എന്നാണ് സര്‍വ്വേശിപാര്‍ശ ചെയ്യുന്നത്. രാജ്യത്തെ ലിംഗാനുപാതത്തില്‍ പുരുഷന്മാരാണ് മുന്നില്‍. ഇവിടെ സ്ത്രീകളുടെ അഭാവമാണ് ശ്രദ്ധിക്കപ്പെടുന്നത്. പെണ്‍ ഭ്രൂണഹത്യ നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ കുടുംബങ്ങളില്‍ “ആവശ്യമില്ലാത്ത” പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ ഏതാണ്ട് 21 ദശലക്ഷമായിട്ടുണ്ട് എന്ന് സര്‍വ്വേവ്യക്തമാക്കുന്നു.

രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ ഗവണ്‍മെന്‍റിന്‍റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണ് എന്ന് സര്‍വെ അംഗീകരിക്കുന്നുണ്ട്. സ്ത്രീകളുടെ തുല്യ പദവി എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം മുന്നേറുകയാണ് എന്നും സര്‍വ്വേ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top