ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ എട്ട് മാസങ്ങളിലെ മൊത്തം നികുതി വരുമാനം ശരിയായ പാതയില്‍; പരോക്ഷ നികുതി ദായകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധന

643806-612422-taxന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിലെ മൊത്തം നികുതി വരുമാനം ശരിയായ പാതയില്‍ മുന്നേറുന്നതായി കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2017-18. പ്രത്യക്ഷ നികുതി വരുമാനം 13.7 ശതമാനം വളര്‍ച്ചയോടെ നിര്‍ദ്ദിഷ്ട ലക്ഷ്യം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. പരോക്ഷ നികുതി വരുമാനം 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 18.3 ശതമാനം വളര്‍ച്ച കൈവരിച്ചതായും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. 2017 ഏപ്രില്‍-നവംബര്‍ കാലയളവില്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തില്‍ 25.2 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതേ കാലയളവില്‍ കേന്ദ്രത്തിന്‍റെ നികുതി വരുമാന വര്‍ദ്ധന 12.6 ശതമാനവും, മൊത്തം നികുതി വരുമാന വര്‍ദ്ധന 16.5 ശതമാനവും ആയിരുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സമൂലമായ മാറ്റങ്ങളാണ് ചരക്കു സേവന നികുതി (ജിഎസ്ടി) കൊണ്ടു വന്നത്. ജിഎസ്ടിയിലൂടെ പരോക്ഷ നികുതി ദായകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായി. ചെറുകിട സ്ഥാപനങ്ങളുടെ സ്വയമേവയുള്ള ജിഎസ്ടി രജിസ്ട്രേഷന്‍ വര്‍ദ്ധിച്ചു. ഉത്പാദക സംസ്ഥാനങ്ങളുടെ നികുതി ശേഖരണ സംവിധാനത്തെ ജിഎസ്ടി തകിടം മറിക്കുമെന്ന ആശങ്കയില്‍ കഴമ്പില്ലാത്ത വിധത്തില്‍, സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിധത്തിലാണ് ജിഎസ്ടി നടപ്പാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അന്താരാഷ്ട്ര കയറ്റുമതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കയറ്റുമതിയിലെ പ്രകടനവും, സംസ്ഥാനങ്ങളുടെ ജീവിത നിലവാരവും തമ്മിലുള്ള ശക്തമായ പരസ്പരബന്ധം വ്യക്തമാകുന്നു. ഇന്ത്യയുടെ ആഭ്യന്തര വ്യാപാരം, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 60 ശതമാനത്തോളമാണ്, കഴിഞ്ഞ സാമ്പത്തിക സര്‍വ്വേ പ്രകാരം കണക്കാക്കിയതിലും അധികമാണിത്.

പൊതു സാമ്പത്തിക നിര്‍വ്വഹണത്തിലെ കൃത്യതയാണ് ഇന്ത്യയുടെ സൂക്ഷ്മ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനങ്ങളിലൊന്ന്. ധനക്കമ്മി, റവന്യൂ കമ്മി, പ്രാഥമിക കമ്മി എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കുറഞ്ഞു വരികയാണ് ചെയ്യുന്നത്. 2017 നവംബറോടെ ധനക്കമ്മി ബജറ്റില്‍ കണക്കാക്കിയതിന്‍റെ 112 ശതമാനമായി വര്‍ദ്ധിച്ചത് തുടര്‍ന്നുള്ള മാസങ്ങളില്‍ സാധാരണ നിരക്കിലെത്തുമെന്നും കണക്കാക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment