ഐഎന്‍ഓസി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

IMG_7135ഫിലഡല്‍ഫിയ: ഐഎന്‍ഓസി പെന്‍സില്‍വേനിയ കേരള ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ കുര്യന്‍ രാജന്‍(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ അടിയന്തിരമായി കൂടിയ അനുശോചനയോഗത്തില്‍ പ്രവര്‍ത്തകര്‍ ദുഃഖം അറിയിച്ചു.

ഫിലഡല്‍ഫിയായിലെ വിവിധ തുറകളിലെ നിറസാന്നിധ്യവും തന്റേതായ പ്രവര്‍ത്തന പന്ഥാവിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്തിരുന്ന സജി കരിങ്കുറ്റിയുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ ഉണ്ടായ ദുഃഖത്തില്‍ നിന്നും മലയാളീ സമൂഹം വിമുക്തമായി വരുന്നതേയുള്ളൂ എന്ന് സന്തോഷ് ഏബ്രഹാം(ജന.സെക്രട്ടറി) പറയുകയുണ്ടായി. ഐ.എന്‍.ഓ.സി. പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ ആരംഭം മുതല്‍ മുന്‍പന്തിയില്‍ നിന്നും പ്രവര്‍ത്തിച്ചു വരുന്ന സജി കരിങ്കുറ്റി എക്കാലത്തെയും ഒരു നല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നല്ലൊരു സ്‌നേഹിതനുമായിരുന്നു എന്നും യോഗം വിലയിരുത്തി.

ജോബി ജോര്‍ജ്ജ്(നാഷ്ണല്‍ പ്രസിഡന്റ്) അറ്റോര്‍ണി ജോസ് കുന്നേല്‍, അലക്‌സ് ഫിലിപ്പോസ് ചെറിയാന്‍(ട്രഷറാര്‍), ചെറിയാന്‍ കോശി(സെക്രട്ടറി), യോഹന്നാന്‍ ശങ്കരത്തില്‍(വൈസ് പ്രസിഡന്റ്), ദാനിയേല്‍ തോമസ്, സാബു സക്കറിയ, ജീമോന്‍ ജോര്‍ജ്ജ്, ഷാലൂ പുന്നൂസ്, തോമസ് എം ജോര്‍ജ്, തോമസ് ഓ. എബ്രഹാം, തോമസ് പി. ജോര്‍ജ്ജ്, ലോറന്‍സ് തോമസ്, ഈശോ തോമസ്, സാജന്‍ വര്‍ഗീസ്, പി.കെ.സോമരാജന്‍ തുടങ്ങിയ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തദവസരത്തില്‍ കൂടിയ അനുശോചയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി.

വാര്‍ത്ത: ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment