വ്യാജ രേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ പിഴയടച്ചാല്‍ കേസില്‍ നിന്നൊഴിവാകാം

fahadതിരുവനന്തപുരം: അന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന്‌ ഒഴിവാക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ 30 നുള്ളില്‍ കേരളത്തില്‍ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി അടച്ച് കേസുകളില്‍ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. പലരും ക്രിമിനല്‍ നടപടി പേടിച്ച് ഒഴിഞ്ഞുനില്‍ക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ഇതിലൂടെ 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണ അടയ്ക്കാതെ അഞ്ച് വര്‍ഷത്തേത് മാത്രം അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഞ്ച് ഗഡുക്കളായി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്ന വാര്‍ത്താ പരമ്പര മാതൃഭൂമി ന്യൂസ് പ്രക്ഷേപണം ചെയ്തിരുന്നു

അടുത്തിടെ നിരവധി സിനിമാ താരങ്ങള്‍ വാഹന രജിസ്‌ട്രേഷനില്‍ തട്ടിപ്പില്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. മലയാള സിനിമ താരങ്ങളായ അമലപോളും ഫഹദ് ഫാസിലും വ്യാജവിലാസത്തില്‍ വാഹനം രജിസ്ട്രര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ മലയാളത്തിലെ സൂപ്പര്‍ താരമായിരുന്ന സുരേഷ് ഗോപി വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് വ്യാജരേഖകളുണ്ടാക്കിയും വാഹന രജിസ്‌ട്രേഷനില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു.

കേരളത്തിലായിരുന്നുവെങ്കില്‍ പതിനഞ്ച് ലക്ഷവും ഇരുപത് ലക്ഷവും നികുതി അടയയ്‌ക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് വെറും ഒന്നരലക്ഷം രൂപ മുടക്കി ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment