ഡാളസ്: പുനലൂര്‍ തട്ടാമണ്ണില്‍ പരേതനായ ടി.ജെ. ജോര്‍ജിന്റെ സഹധര്‍മ്മിണി ശോശാമ്മ ജോര്‍ജ് (83) മൈസൂരില്‍ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 5-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൈസൂര്‍ മാര്‍ത്തോമാ ഇടവക സെമിത്തേരിയില്‍.
കുണ്ടറ പ്ലാവില വടക്കതില്‍ കുടുംബാംഗമായ പരേത ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് 2018-ന്റെ അക്കൗണ്ടന്റുമായ എബി ജോര്‍ജിന്റെ മാതാവാണ്.
ജോണ്സണ് ജോര്‍ജ് (അഡ്മിനിസ്ട്രേഷന് മാനേജര്‍, ചാപ്ലയിന്‍സി ഓഫ് ദുബായ് & ഷാര്‍ജ), തോമസ് ജോര്‍ജ് (സിവില്‍ കോണ്ട്രാക്ടര്, മൈസൂര്‍) എന്നിവര്‍ മറ്റു മക്കളും, വത്സല, ജയ, ഷീബ എന്നിവര്‍ മരുമക്കളുമാണ്.
മാര്‍ത്തോമാ സഭയുടെ സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിഷപ്പ് ഡോ. ഐസക് മാര്‍ പീലക്സിനോസ് അനുശോചനം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം 91- 9448 293689.
ഷാജി രാമപുരം
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply