Flash News

ബിനോയ് കോടിയേരിയുടെ ദുബൈയിലെ യാത്രാ വിലക്ക് നീങ്ങണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കണം

February 7, 2018

binoyദുബൈ: ബിനോയിയുടെ യാത്രാ വിലക്ക് ഉടന്‍ നീങ്ങില്ല. വിലക്ക് നീക്കുന്നതിന് അപ്പീല്‍ നല്‍കാന്‍ തടസ്സം നേരിടും. താല്‍ക്കാലിക സ്റ്റേ വാങ്ങാന്‍ അപ്പീല്‍ നല്‍കുന്നതിലാണ് തടസ്സം. ജാസ് കമ്പനി നല്‍കിയ പരാതിയിലാണ് ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

ദുബൈ കോടതി നടപടി ക്രമങ്ങളനുസരിച്ച്‌ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഒരു വ്യക്തിക്ക് അത് ഒഴിവാക്കി കിട്ടണമെങ്കില്‍ നിരവധി നൂലാമാലകളിലൂടെ കടന്നുപോകേണ്ടിവരും. നിലവിലെ അവസ്ഥയില്‍ ഒരു ഇടക്കാല അപ്പീല്‍ നല്‍കാന്‍ മാത്രമാണ് ബിനോയിക്ക് സാധിക്കുക. ഇതിന് ജഡ്ജിയുടെ സാധുതയും ആവശ്യമാണ്. എന്തായാലും ഒരാഴ്ച്ചത്തെ താമസമെങ്കിലും ഈ അപേക്ഷയിന്മേല്‍ വിധി വരാന്‍ എടുക്കും. ഇതിനു ശേഷം മാത്രമേ ബിനോയിക്ക് മേല്‍ക്കോടതിയെ സമീപിക്കാനും കഴിയൂ.

കോടതി പറയുന്ന വ്യവസ്ഥകള്‍ ബിനോയ് അംഗീകരിച്ചാല്‍ മാത്രമേ യാത്രാവിലക്ക് നീക്കാനാവൂ. ബിനോയിയുടെ സ്പോണ്‍സറുടെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചേക്കാം. അതിന്മേലുള്ള ജാമ്യത്തിന്മേല്‍ വിലക്ക് നീക്കാമെന്ന് കോടതി പറയാന്‍ സാധ്യതയുണ്ട്.

സ്വദേശിയായ ഒരാളുടെ പാസ്പോര്‍ട്ടും ക്രിമിനല്‍ കുറ്റങ്ങളിലൊന്നും പങ്കില്ലാത്ത രണ്ട് പേരുടെ പാസ്പോര്‍ട്ടോ കോടതി ആവശ്യപ്പെടാം. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ബിനോയി കൊടിയേരിക്ക് ഇതൊക്കെ അസാധ്യമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top