തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്റയുടെ നിയമനം. ആറ് മാസത്തില്‍ കൂടുതലുള്ള നിയമനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണെന്ന് നിയമം.
വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജോലിഭാരം കാരണമാണ് പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബെഹ്റ അപേക്ഷ നല്‍കിയത്. പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്.
വിജിലന്‍സ് അഡി. ഡി.ജി.പി: ഷേക് ദര്‍വേഷ് സാഹിബിനു ഡയറക്ടറുടെ പൂര്‍ണചുമതല നല്‍കാനാണ് ആലോചന. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയേ നിയമനം നടപ്പാക്കൂ. ജയില്‍ മേധാവി ആര്. ശ്രീലേഖയെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ആറുമാസത്തിലേറെയായി ബെഹ്റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു. ആറുമാസത്തില്ക്കൂടുതല് ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചു വഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്. ഡി.ജി.പി: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിച്ചിരുന്നെങ്കിലും ഏകപക്ഷീയമായി കേസെടുക്കലും മറ്റുമായി അദ്ദേഹം മുന്നോട്ടുപോയത് സര്‍ക്കാരിനെ വെട്ടിലാക്കി. ജേക്കബ് തോമസിനെതിരെ നിരവധി തവണ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ ഡി.ജി.പി പദവിയുള്ളവര്‍ക്ക് മാത്രമാണു നല്‍കുക. ഇപ്പോള്‍ രണ്ടു കേഡര്‍ ഡി.ജി.പിമാരുടെ തസ്തികയും രണ്ട് എസ്കേഡര്‍ തസ്തികയുമാണ് നിലവിലുള്ളത്. ഫയര്‍ ഫോഴ്സ് മേധാവിയുടെ പദവി കേഡര്‍ ഡി.ജി.പിക്കു തുല്യമാക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply