ഗ്ലോബല്‍ പ്രണവ് ഫാന്‍സ്‌ ബഹ്‌റൈന്‍ ഘടകം ഉത്ഘാടനം ചെയ്തു

pranav-fans-bahrain“ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ്‌ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍” ബഹ്‌റൈന്‍ ഘടകത്തിന്റെ ഉത്ഘാടനം അതിന്‍റെ രക്ഷാധികാരി കൂടിയായ മേജര്‍ രവി ബഹ്‌റൈനില്‍ നിര്‍വഹിച്ചു. പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രം ആദിയുടെ ബഹ്‌റൈന്‍ റിലീസിനോടനുബന്ധിച്ച് പ്രണവ് ഫാന്‍സ്‌ നടത്തുന്ന ഫാന്‍സ്‌ ഷോയുടെ ടിക്കറ്റ് ഉത്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രണവ് ഫാന്‍സ്‌ കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ തൈക്കാട്ടില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്മിജേഷ്, ഗോപേഷ്, അഖില്‍, ഷാന്‍, ബിബിന്‍ എന്നിവരെക്കൂടാതെ ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ്. എം., പ്രജില്‍ പ്രസന്നന്‍, അരുണ്‍ നെയ്യാര്‍, അജിഷ് മാത്യു, ബിനീഷ്, രെന്‍ജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഫാന്‍സ്‌ ഷോ ടിക്കറ്റിനും മെംബര്‍ഷിപ്പിനും 3618 7498, 3674 7727 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Print Friendly, PDF & Email

Related News

Leave a Comment