എം. ഹബീബിനെ ഫ്രറ്റേണിറ്റി അനുമോദിച്ചു

IMG_20180211_143353
എം. ഹബീബിനുള്ള ഉപഹാരം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജസീം സുല്‍ത്താന്‍ നല്‍കുന്നു

മലപ്പുറം: നാഗ്‌പൂരില്‍ നടന്ന പ്രഥമ ദേശീയ ഫയര്‍ഫോഴ്‌സ് മീറ്റില്‍ 5000, 1000 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വര്‍ണ്ണ മെഡലുകള്‍ നേടി നാടിനു അഭിമാനമായ എം. ഹബീബിനെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അനുമോദിച്ചു. മലപ്പുറം കാളമ്പാടി സ്വദേശിയാണ് എം. ഹബീബ്. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ജസീം സുല്‍ത്താന്‍ ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി സാബിക് വെട്ടം, അഫ്സല്‍ മങ്കട, ഇര്‍ഫാന്‍ എന്നിവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment